ഇന്ധനവില വർധനയ്ക്കെതിരെ നടക്കുന്ന യു.ഡി.എഫ് ഹർത്താലിനിടെ തെക്കൻജില്ലകളിൽ വ്യാപക അക്രമം. വാഹനങ്ങള്‍ തടഞ്ഞ ഹര്‍ത്താല്‍ അനുകൂലികള്‍ കടകളും സ്ഥാപനങ്ങളും ബലമായി അടപ്പിച്ചു. വൈകിട്ട് ആറുവരെ നീളുന്ന ഹർത്താൽ ഭാഗികമായാണ് പുരോഗമിക്കുന്നത്. ഹര്‍ത്താല്‍ പൊളിക്കാന്‍ സര്‍ക്കാരിന്റെ രഹസ്യനീക്കമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ആദ്യ മൂന്നുമണിക്കൂറുകളില്‍ സമാധാനപരമായിരുന്നു തെക്കൻജില്ലകളിലെ ഹർത്താൽ. സ്വകാര്യവാഹനങ്ങൾക്കുപുറമെ, കെ.എസ്.ആർ.ടി.സി ബസുകളും ഓട്ടോ-ടാക്സികളും സർവീസ് നടത്തി. എന്നാല്‍ പത്തുമണിയോടെ സ്ഥിതി മാറി. തിരുവനന്തപുരം പൂവച്ചലിൽ കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് എറിഞ്ഞുടച്ചു. പാളയം, വെളളനാട് വിതുര എന്നിവിടങ്ങളില്‍ വ്യാപകമായി വാഹനങ്ങൾ തടഞ്ഞു. ഹർത്താൽ അനുകൂലികൾ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചു കടന്നുപോയ വഴിയരികിലെ കടകളും സ്ഥാപനങ്ങളും ബലമായി അടപ്പിച്ചു.
പത്തനംതിട്ട കോന്നിയിലും കോഴഞ്ചേരിയിലും കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. തുടര്‍ന്ന് പത്തനംതിട്ട ഡിപ്പോയില്‍ നിന്നുളള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
കൊല്ലത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞത് നേരിയ സംഘര്‍ഷത്തിന് കാരണമായി. പൊലീസ് നോക്കിനില്‍ക്കെയാണ് പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ ആക്രമിച്ചത്. കൊട്ടാരക്കരയിലും ചവറയിലും വാഹനം തടഞ്ഞ് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചു. കടകളും സ്ഥാപനങ്ങളും അടപ്പിച്ചു
വിദ്യാഭ്യാസസ്ഥാപനങ്ങൾ ഒരിടത്തും തുറന്നുപ്രവർത്തിച്ചില്ല. സർക്കാർ ഓഫീസുകളിൽ ഹാജർനിലയും കുറവായിരുന്നു.