മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിയെ എതിര്‍ത്ത് ഇടുക്കിയിലെ സി.പി.എം നേതൃത്വം. കലക്ടറും സബ് കലക്ടറും കാണിച്ചത് തെമ്മാടിത്തമാണെന്ന് ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രന്‍ വിമര്‍ശിച്ചു. ഒഴിപ്പിക്കല്‍ നടപടികളെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പൂര്‍ണമായും പിന്തുണച്ചപ്പോള്‍ ജില്ലാ നേതൃത്വം പരോക്ഷമായി എതിര്‍ത്തു.
പാപ്പാത്തിച്ചോലയില്‍ യാതൊരു കയ്യേറ്റവുമില്ലെന്ന വിലയിരുത്തലിലാണ് സി.പി.എം. ജില്ലാ നേതൃത്വം. കയ്യേറ്റമൊഴിപ്പിക്കല്‍ എന്നപേരില്‍ മൂന്നാറില്‍ കലക്ടറും സബ് കലക്ടറും ചെയ്യുന്നത് തെമ്മാടിത്തമെന്ന് ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു
പാപ്പാത്തിച്ചോലയില്‍ സിപിഎം ലോക്കല്‍കമ്മിറ്റി നേതാവ് കയ്യേറിയ സ്ഥലം ഒഴിപ്പിക്കാതെ സമീപത്തെ കുരിശ് മാറ്റിയതില്‍ ദുരൂഹതയുണ്ടെന്ന് ഇടുക്കി ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാര്‍ മനോരമന്യൂസിനോട് പറഞ്ഞു. എന്നാല്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ നേതൃത്വം നല്‍കുന്ന കലക്ടര്‍ക്കും സബ്കലക്ടര്‍ക്കും കെ.പി.സി.സി പ്രസിഡന്റ് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
Advertisement