കേരളാ കോൺഗ്രസിനെ പിളർത്തി കെ.എം.മാണിയെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യം കോൺഗ്രസിന് ഇല്ലെന്ന് ആന്റോ ആന്റണി എം.പി. എന്നാൽ കേരളാ കോൺഗ്രസ് പിളർത്തി ആരെങ്കിലും പുറത്തുപോയാൽ അതിന് കോൺഗ്രസ് ഉത്തരവാദികളല്ല. ധാരണകൾ തെറ്റിച്ചതാണ് കേരളാ കോൺഗ്രസ് ചെയ്ത തെറ്റ്. നിലവിൽ പ്രാദേശിക ധാരണകൾ ലംഘിക്കാൻ കോൺഗ്രസിന് താൽപര്യമില്ലെന്നും ആന്റോ ആന്റണി കാഞ്ഞിരപ്പളളിയിൽ പറഞ്ഞു.
Advertisement