മുൻനിര സ്മാർട്ട്ഫോൺ കമ്പനിയായ നോക്കിയ 6 ഇന്ത്യയിൽ തരംഗമാകുമെന്ന് ആദ്യ കണക്കുകൾ സൂചിപ്പിക്കുന്നു. ബുക്കിങ് തുടങ്ങി ഇതുവരെ പത്ത് ലക്ഷം പേർ നോക്കിയ 6 വാങ്ങാൻ മുന്നോട്ടുവന്നിട്ടുണ്ട്. 14,999 രൂപ വിലയുള്ള ഹാൻഡ്സെറ്റ് ഓഗസ്റ്റ് 23ന് ആമസോൺ വഴിയാണ് വില്‍പന നടക്കുക. ജൂലൈ 14നാണ് ബുക്കിങ് തുടങ്ങിയത്.
ആമസോൺ പ്രൈം ഉപഭോക്താക്കൾക്ക് 1000 രൂപയുടെ ഇളവ് ലഭിക്കും. നോക്കിയ 6 വാങ്ങുന്ന വൊഡാഫോൺ ഉപഭോക്താക്കൾക്ക് അഞ്ചു മാസത്തേക്ക് 249 നിരക്കിൽ പത്ത് ജിബി ഡേറ്റയും ലഭിക്കും.
പ്രധാന ഫീച്ചറുകൾ
അലുമിനിയം മെറ്റൽ ബോഡി, 2.5ഡി ഗൊറില്ല ഗ്ലാസ്, ഫിംഗർ പ്രിന്റ് സ്കാനർ, ഹോം ബട്ടൺ, ബാക്ക്‌ലൈറ്റ് സംവിധാനമുള്ള കീപാഡ്, വലതു ഭാഗത്ത് പവർ ബട്ടൺ, ശബ്ദ നിയന്ത്രണ ബട്ടൺ, സിം കാർഡ് സ്ലോട്ട് ഇടതു ഭാഗത്താണ്. മൈക്രോ യുഎസ്ബി 2.0 പോർട്ട്, യുഎസ്ബി ഒടിജി എന്നിവ പ്രധാന ഫീച്ചറുകളാണ്.
5.5 ഇഞ്ച് ഡിസ്പ്ലെ, ക്വാല്‍കം സ്നാപ്ഡ്രാഗൻ 430 പ്രോസസർ, 3ജിബി റാം, 32 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ സ്റ്റോറേജ് ഉയർത്താം. ഇരട്ട ആംബ്ലിഫയറുള്ള ഓഡിയോ സിസ്റ്റത്തിൽ ഡോൾബി അറ്റ്മോസ് ടെക്നോളജിയുമുണ്ട്.
പ്രധാന ക്യാമറ 16 മെഗാപിക്സലാണ് ( f/2.0 അപേച്ചർ, ഇരട്ട എൽഇഡി ഫ്ലാഷ്), എട്ടു മെഗാപിക്സൽ സെൽഫി ക്യാമറ, 3000 എംഎഎച്ച് ആണ് ബാറ്ററി ശേഷി. ആൻഡ്രോയ്ഡിന്റെ ഏറ്റവും പുതിയ ഒഎസ് പതിപ്പ് നൂഗട്ടിലാണ് നോക്കിയ 6 പ്രവർത്തിക്കുന്നത്. 4ജി സപ്പോർട്ട് ചെയ്യുന്ന നോക്കിയ 6ൽ മിക്ക കണക്ടിവിറ്റി സംവിധാനങ്ങളും ഉണ്ട്.