സിനിമാ നിരൂപകര്‍ക്കെതിരെ ആഞ്ഞടിച്ച് ചലച്ചിത്ര താരം രജനികാന്ത്. നിരൂപകര്‍ അല്‍പം മാന്യത കാണിയ്ക്കണമെന്ന് രജനികാന്ത് ആവശ്യപ്പെട്ടു. ചില സിനിമകളെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിരൂപകരുടെ വിമര്‍ശനമെന്നും സൂപ്പര്‍ സ്റ്റാര്‍ കുറ്റപ്പെടുത്തി.
വിക്രം പ്രഭു നായകനായ നെരുപ്പ് ഡാ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് സിനിമാ നിരൂപകര്‍ക്കെതിരെ രജനികാന്ത് പരസ്യമായി രംഗത്ത് വന്നത്. സിനിമയെടുക്കുക എന്നത് തങ്ങളുടെ ഉത്തരവാധിത്തമാണ്. ഇതിനു പിന്നില്‍ വലിയ പ്രയത്നമുണ്ട്. ഇങ്ങനെ എടുത്ത ഒരു സിനിമയെക്കുറിച്ച് മറ്റൊരാളോട് പറയുമ്പോള്‍ അല്‍പം മാന്യത കാണിയ്ക്കുന്നതില്‍ എന്താണ് തെറ്റെന്ന് രജനികാന്ത് ചോദിച്ചു.
വിമര്‍ശനം വേണ്ടെന്നല്ല. സിനിമയെ തകര്‍ക്കുന്ന രീതിയിലാകരുത് ഒന്നും. ചില സിനിമകളെ തകര്‍ക്കുയെന്ന ഉദ്ദേശത്തോടെയാണ് പലരുടേയും വിമര്‍ശനമെന്നും രജനികാന്ത് കുറ്റപ്പെടുത്തി. രജനികാന്തിന്‍റെ അഭിപ്രായത്തെ അനുകൂലിച്ച് കോളിവുഡ് ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്.