പ്രസവശസ്ത്രക്രിയയ്ക്കിടെ ഓപ്പറേഷന് തിയറ്ററില്‍ ഡോക്ടര്‍മാരുടെ തമ്മിലടി. ഗുരുതരാവസ്ഥയിലായിരുന്ന നവജാതശിശു മരിച്ചു. ജോധ്പൂരില്‍ ഉമൈദ് ആശുപത്രിയിലാണ് മനസാക്ഷി മരവിപ്പിക്കുന്ന സംഭവം. ഇതേപ്പറ്റി രാജസ്ഥാന് ഹൈക്കോടതി സര്‍ക്കാരിനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ഗുരുതരാവസ്ഥയിലായ ഗര്‍ഭിണിയെ അടിയന്തര ശസ്ത്രക്രിയയ്ക്കുവേണ്ടിയാണ് ഉമൈദ് ആശുപത്രിയിലെ മേജര്‍ ഓപ്പറേഷന് തിയറ്ററില്‍ പ്രവേശിപ്പിച്ചത്. പിന്നീടുനടന്നത് ഇങ്ങനെ. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ മുതിര്‍ന്ന ഡോക്ടര്‍മാരാണ് കേട്ടാലറയ്ക്കുന്ന അസഭ്യവര്‍ഷവുമായി ഏറ്റുമുട്ടിയത്. തര്‍ക്കത്തിന്റെ കാരണമറിയില്ല. ഇരുവരേയും ചുമതലയില്‍ നിന്ന് നീക്കി. തര്‍ക്കത്തിനിടെ ശസ്ത്രക്രിയ നടത്തി പുറത്തെടുത്ത കുഞ്ഞ് മരിച്ചു.