ചെറുതും വലുതുമായ കണ്ടുപിടുത്തങ്ങളുടെ വിസ്മയക്കാഴ്ചയാണ് ചെന്നൈയില്‍ നടക്കുന്ന രാജ്യാന്തര ശാസ്ത്രമേള. ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ശാസ്ത്രലോകത്തിന് പുതിയ ആശയങ്ങളെ പരിചയപ്പെടുത്തുന്നത്.
ഗിയറുകള്‍ മാറ്റുന്നതിനനുസരിച്ച് വീല്‍ചെയര്‍ റോബോട്ടിനെ പോലെ പടികളിറങ്ങും, ഒന്ന് കിടക്കണമെന്ന് തോന്നിയാല്‍ കട്ടിലാക്കിയും മാറ്റാം. നിര്‍മാണ ചെലവാണെങ്കില്‍ വളരെ കുറവും. അത്തരത്തിലൊരു വീല്‍ചെയറായാണ് ചെന്നൈയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ പരിചയപ്പെടുത്തിയത്. കൈകള്‍ക്ക് ബലമുണ്ടെങ്കില്‍ പരസഹായമില്ലാതെയും രോഗികള്‍ക്ക് ഈ വീല്‍ചെയര്‍ ചലിപ്പിക്കാം. വിദ്യാര്‍ഥികളെ കൂടാതെ സ്ഥാപനങ്ങളും കണ്ടുപിടുത്തങ്ങളുമായി രാജ്യാന്തര ശാസ്ത്രമേളയ്ക്കെത്തി.
വിത്തുപാകുന്നതിനടക്കം യന്ത്രങ്ങള്‍, പ്ലാസ്റ്റിക്ക് നിര്‍മാര്‍ജ്ജനത്തിന് പുതിയ പദ്ധതികള്‍, ചിലവുകുറഞ്ഞ ഡ്രോണുകള്‍, സോളാറിന്‍റെ സാധ്യതകള്‍, ജലം സംരക്ഷിക്കാനുള്ള രൂപരേഖകള്‍, പുതിയ ഊര്‍ജ്ജ സ്രോതസുകള്‍ അങ്ങനെ ഭാവി ശാസ്ത്രജ്ഞരുടെ കണ്ടുപിടുത്തങ്ങള്‍ ഏറെ. ഡോക്യമെന്‍ററി പ്രദര്‍ശനങ്ങള്‍, വിദഗ്ധര്‍ നേതൃത്വം നല്‍കിയ സെമിനാറുകള്‍, സംരഭകരുടെ സംഗമം തുടങ്ങിയവയെല്ലാം മേളയുടെ ഭാഗമായി.