1986ൽ എയർ ഇന്ത്യയിലെ എയർ ഹോസ്റ്റസ് സമീറ തയ്ബ്ജിയെ വിവാഹം ചെയ്തു. 1987 മേയ് ഏഴിനു മകൻ സിദ്ധാർഥ് ജനിച്ചു. സിദ്ധാർഥ് മല്യയാണ് ഇപ്പോൾ പിതാവിന്റെ ഇന്ത്യയിലെ ബിസിനസ് നടത്തുന്നത്.
സമീറയുമായി ബന്ധം വേർപെടുത്തിയ മല്യ തുടർന്നു ജീവിതസഖിയാക്കിയത് രേഖയെ. ബെംഗളൂരുവിൽ അയൽക്കാരിയായിരുന്ന രേഖയെ 1993ൽ ആണു വിവാഹം കഴിച്ചത്. രേഖയുടെ മൂന്നാമത്ത വിവാഹമായിരുന്നു ഇത്. ഇവരുടെ രണ്ടാം വിവാഹത്തിലുള്ള ലൈല എന്ന മകളെ മല്യ ദത്തെടുത്തു. മല്യയ്ക്കു രേഖയുമായുള്ള ബന്ധത്തിൽ ലീന, ടാന്യ എന്നീ രണ്ടു പെൺമക്കളുണ്ട്.
മല്യയ്ക്കു ലണ്ടനിൽ രണ്ടു വസതികളുണ്ടെന്നാണു സൂചനകൾ. മധ്യ ലണ്ടനിൽ ആഡംബരവസതിയും ഹെർട്ഫഡ്ഷറിലെ ടുവിൻ ഗ്രാമത്തിൽ ബംഗ്ലാവും. ഒന്നരക്കോടി ഡോളർ വിലമതിക്കുന്ന ഈ ബംഗ്ലാവിലായിരുന്നു മല്യയുടെ താമസം..