സ്വന്തം പേരിൽ മൂന്നു റെക്കോർഡുകളായല്ലോ
കേരള ആംഡ് പൊലിസ് സെക്കൻഡ് ബെറ്റാലിയന്റെ ആദ്യ വനിതാ കമാൻഡന്റ് ആയി ഇപ്പോള്‍ ഒരു മാസമാകുന്നു. അ തായത് പൊലീസ് സേനയുടെ മുട്ടിക്കുളങ്ങര ട്രെയിനിങ് ക്യാംപ് മേധാവി. കഴിഞ്ഞ സ്വാതന്ത്ര്യദിന പരേഡിന്റെ കമാൻഡർ ആയിരുന്നു ഞാൻ. സംസ്ഥാനതല സ്വാതന്ത്ര്യദിന പരേഡിനെ മുന്നിൽ നിന്ന് നയിക്കുന്നത് ചെറിയ കാര്യമല്ലല്ലോ. ക മാൻഡർ ആകുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന റെക്കോർഡാണ് അന്ന് കിട്ടിയത്. പ്രായം കുറഞ്ഞ വനിതാ ഐപിഎസ് ഓഫിസർ എന്ന റെക്കോർഡ് നേരത്തേയുണ്ട്.
സിവിൽ സർവിസ് മാത്രമായിരുന്നോ എന്നും ലക്ഷ്യം?
അച്ഛൻ ഡോ. ജോസഫ് ഏബ്രഹാം ഇന്ത്യൻ ഇക്കണോമിക് സർവീസിലായിരുന്നു. അച്ഛനിലൂടെയാണ് സിവിൽസർവിസ് ആഗ്രഹം ഉണ്ടാകുന്നത്. ഡൽഹിയിലെ സെന്റ് സ്റ്റീഫ ൻസ് കോളജിലാണ് പഠിച്ചത്. ബി. എ യ്ക്കും എം. എ യ്ക്കും ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് സ്വർണമെഡലോടെ പാസ്സായി. എം. എ. പഠിക്കുമ്പോൾ തന്നെ സിവിൽ സർവീസിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. നന്നായി പഠിക്കുന്ന കുട്ടികൾ മെഡിസിനോ എൻജിനീയറിങോ തിരഞ്ഞെടുക്കുകയാണ് പതിവ്. ഹിസ്റ്ററി തിരഞ്ഞെടുത്തപ്പോൾ ആ മേഖലയിൽ ഉന്നതവിജയം നേടാൻ അച്ഛനമ്മമാർ നൂറുശതമാനം സപ്പോർട്ട് ചെയ്തു. മലയാളി അച്ഛൻമാർക്കൊക്കെ പെൺമക്കൾ പരമാവധി കംഫർട്ടബിൾ ആകണം എന്നാണ് ആഗ്രഹം. ഐ പി എ സ് സ്ത്രീകൾക്ക് യോജിച്ചൊരു തൊഴിലായിട്ടല്ല ഇപ്പോഴും കാണുന്നത്. എന്നാൽ ഐപിഎസ് കിട്ടിയപ്പോൾ അച്ഛനാണെന്നെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചത്.
മൂന്നാറിൽ ആദ്യത്തെ പോസ്റ്റിങ് കിട്ടിയപ്പോൾ എന്തു തോന്നി?
മൂന്നാറിൽ ‘പെമ്പിളൈ ഒരുമൈ’ സമരത്തിന്റെ ഉച്ചസ്ഥായിയിലാണ് ജോലിയിൽ ചേരാൻ ഉത്തരവ് കിട്ടുന്നത്. ചെന്നിറങ്ങിയത് സമരത്തിന്റെ നടുവിൽ. ട്രേഡ് യൂണിയനുകൾ അക്രമാസക്തമായൊരു അവസ്ഥയിലായിരുന്നു. ആദ്യത്തെ മൂന്നാലു ദിവസത്തിനകം ആ അന്തരീക്ഷം നിയന്ത്രിക്കേണ്ടി വന്നു. കരിയറിലെ ആദ്യത്തെ വിലയേറിയ അനുഭവമായി അത്.