മാതാപിതാക്കൾ എത്ര സ്നേഹത്തോടെയാണ് ഒരു കുഞ്ഞിനെ വളർത്തി വലുതാക്കുന്നത്. ഒരു കുഞ്ഞ് ജനിച്ച്, വളർന്നു വലുതായി, ഒരു നിലയിലെത്തുന്നതുവരെ സ്നേഹത്തോടെയും കരുതലോടെയും അധ്വാനത്തോടെയുമാണ് മാതാപിതാക്കൾ വളർത്തുന്നത്. വീടു നിർമ്മാണത്തേയും ഈ രീതിയിൽ തന്നെ വേണം സമീപിക്കാൻ. പ്ലാനായി രൂപാന്തിരപ്പെട്ട് അതി ഓരോ നിർമ്മാണ ഘട്ടങ്ങളേയും ഏറെ ശ്രദ്ധയോടെ സമീപിച്ചാൽ മാത്രമേ വീടിന്റെ പണി പൂർത്തിയാകുമ്പോൾ അതിനോടൊരു സ്നേഹവും അറ്റച്ച്മെന്റെും ഉണ്ടാവുകയുള്ളു.
പാലക്കാട് ജില്ലയിലെ മണ്ണാറക്കാട് വിയ്യുക്കുറിശ്ശിയിലുള്ള ഫിറോസ് ബാബുവിയും റുബീനയുടേയും ബാബു മൻസ്സിൽ എന്ന വീടാണ് ഇന്ന് ഇവിടെ അവതരിപ്പിക്കുന്നത് . കോഴിക്കോട് ബെയ്സ്‍ഡ് ഡിസൈനർ സ്ഥാപനമായ നുഫൈൽ മുനീർ അസോസിയേറ്റ്സിലെ മുനീറാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്.