പണ്ടുകാലത് ഒരു വീടുനിർമിക്കുമ്പോൾ അതിന്റെ ലാൻഡ് സ്‌കേപ്പിങ് എന്നുപറയുന്നത് ചെത്തി മന്താരം തുളസി എന്നിങ്ങനെയുള്ള നാട്ടിൻപുറത്തെ ചെടികളും പുല്ലുമൊക്കെ വച്ചുപിടിപ്പിക്കുക എന്നൊരാശയമോക്കെ ആയിരുന്നു എന്നാൽ എന്ന് കാലം മാറിയതോടെ ലാൻഡ് സ്‌കേപ്പിങ്ങിനായി പുതിയ പുതിയ ആശയങ്ങളൊക്കെ വന്നുതുടങ്ങി. ഇന്ന് ഒരു ചെടിയെടുത്താൽ അത് വീടിന്റെ എവിടെ നേടണമെന്ന് അതിന്റെ പ്ലാൻ നിർമിക്കുമ്പോൾ തന്നെ നിശ്ചയിക്കുന്നു. എവിടെ നടനം എന്നുമാത്രമല്ല അത് നനക്കാൻ ഉള്ള സ്പ്രിങ്ക്ലറുടെയും പൈപ്പിന്റെയും ലെ ഔട്‌വരെ വീടിന്റെ പ്ലാനിനോടൊപ്പം തന്നെ തയ്യാറാക്കുന്ന ഒരു കാഴ്ചയാണ് കണ്ടുവരുന്നത്. ഇത്തരം ഒരു അവസ്ഥയിൽ ലാൻഡ് സ്‌കേപ്പിങ്ങിന് ഏറെ പ്രാദാന്യം നൽകികൊണ്ട് നിർമിച്ചിരിക്കുന്ന ഒരു വീടിന്റെ കാഴ്ചകളാണ് കാണുവാൻ പോകുന്നത്
എറണാകുളം ജില്ലയിലെ വൈപ്പിനിലുള്ള വിനോദ്‌കുമാർ കമ്മത്തിന്റെയും അഞ്ജനയുടെയും സാനാഡു എന്ന വീട്. എറണാകുളം ബെയിസ്ഡ് ഫെർം എ ആർ ആര്കിടെക് സിലെ ആർക്കിടെക്ട് ആസിഫ് അഹമ്മദ് ആണ് ഈ വീട് രൂപകൽപന ചെയ്തിട്ടുള്ളത്.