കൂടുമ്പോൾ ഇമ്പമുണ്ടാകുന്ന ഒന്നാണല്ലോ കുടുംബം. നമ്മൾ എപ്പോഴും ഒരു കുടുംബത്തിന് വേണ്ടിയാണു വീട് ഡിസൈൻ ചെയ്യുന്നത്. അതുകൊണ്ടുതന്നെ വീട്ടിൽ ഒരുരുത്തരുടേയും ഇഷ്ടങ്ങളും താല്പര്യങ്ങളും കണക്കിലെടുത്തിട്ടു വേണം വീടിൻറെ ഡിസൈനിനെ സമീപിക്കാൻ. ഇത്തരത്തിൽ ഓരോരുത്തരുടെയും ആഗ്രഹങ്ങളും ആശയങ്ങളുമൊക്കെ വളരെ വ്യക്തതയോടെ വേണം ഒരു ആർക്കിടെക്ടിനെയോ ഡിസൈൻനരെയോ പറഞ്ഞു മനസിലാക്കാൻ. അപ്പോഴാണ് നൂതനമായ പല ഡിസൈൻസും രൂപപ്പെടുന്നതും അത് നിങ്ങളടുടെ ഏറ്റവും പ്രിയപ്പെട്ട വീടായി മാറുന്നതും.
കോട്ടയം ജില്ലയിലെ കുമാരകത്തിനടുത്ത് വേളൂരുള്ള ബോബി കുരിയന്റേയും ബിമോളുടെയും കാഞ്ഞിരത്തിൽ വീട്. ഗൃഹനാഥന്റെ സുഹൃത്തായ ദീപു പ്ലാൻ വരച്ചു മൊണയ് ആർക്കിടെക്ട്സ് ആൻഡ് ഇന്റീരിയർസിലെ പ്രേംദാസ് ഡിസൈൻ ചെയ്ത വീടാണ് നമ്മളിന്ന് കാണാൻ പോകുന്നത്.