നഗ്നചിത്രം പകർത്തി വിവാഹിതയായ യുവതിയെ ഒരു വർഷമായി പീഡിപ്പിച്ചുവന്ന അയൽവാസിയായ യുവാവിനെ പൊലീസ് പിടികൂടി. തിരുവനന്തപുരം രാജാജി നഗർ ഫ്ളാറ്റ് നമ്പർ 193ൽ ഷെഹിൻ (24) ആണു പിടിയിലായത്. രാജാജി നഗർ സ്വദേശിയായ യുവതിയുമായി സൗഹൃദം സൃഷ്ടിച്ചാണു മൊബൈൽ ഫോണിൽ ചിത്രങ്ങളെടുത്തത്.
സമൂഹ മാധ്യമങ്ങളിലുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പ്രതിയുടെ ശല്യം കൂടിയതോടെ നഗരത്തിലെ പലയിടങ്ങളിലും വീടു മാറി താമസിക്കുകയായിരുന്നു. അടുത്തിടെ കൊറ്റാമത്തിനു സമീപം താമസമാക്കിയെന്നറിഞ്ഞ പ്രതി കഴിഞ്ഞ 19നു രാവിലെ ഭർത്താവ് ജോലിക്കു പോയ സമയം വീട്ടിലെത്തി ക്രൂരമായി പീഡിപ്പിക്കുകയും വിവരം പുറത്തറിയിച്ചാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. പാറശാല സിഐ ജി.ബിനു, എസ്ഐ വിനിഷ്, സിപിഒമാരായ ശിവകുമാർ, ബിനോയ് ജസ്റ്റിൻ, ഷീജ എന്നിവരടങ്ങുന്ന സംഘം പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്തു.