കൊതിയൂറും വിഭവങ്ങളുടെ രുചിവൈവിധ്യവുമായി മില്‍ക്മെയ്ഡ് മധുര മല്‍സരം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പതിനാല് പേരാണ് കൊച്ചിയില്‍ നടന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ വ്യത്യസ്ത വിഭവങ്ങള്‍ പരീക്ഷിച്ചത്. ടോഫി പുഡ്ഡിങ് തയാറാക്കിയാണ് സുഹൈനയും മകള്‍ അയാനയും കേരളത്തിലെ നമ്പര്‍ വണ്‍ ഡെസേര്‍ട്ട് ഷെഫായി തിരഞ്ഞെടുക്കപ്പെട്ടത്. ഒരുലക്ഷം രൂപയ്ക്കും ഗിഫ്റ്റ് ഹാംപറിനുമൊപ്പം മഴവില്‍ മനോരമയിലെ ദേ രുചി പരിപാടിയില്‍ സെലിബ്രിറ്റി ഷെഫായി പങ്കെടുക്കാനുള്ള അവസരവും വിജയിക്കു ലഭിക്കും.
ജെസി മെല്‍വിനും മിഷേല്‍ മെല്‍വിനും രണ്ടാമതെത്തിയപ്പോള്‍ അനുജ ജോസ്, മേരി ആന്‍ ജോസ് സഖ്യം മൂന്നാം സ്ഥാനത്തെത്തി. നടിയും അവതാരകയുമായ ആനിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ജൂറിയാണ് വിജയികളെ നിശ്ചയിച്ചത്. എല്ലാ വിഭവങ്ങളും ഒന്നിനൊന്നു മികച്ചതായിരുന്നുവെന്നും പുതുമയാണ് വിജയികളെ തീരുമാനിക്കാന്‍ മാനദണ്ഡമാക്കിയതെന്നും ആനി പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തിലേറെ പേരാണ് മില്‍ക്മെയ്ഡ് മധുര മല്‍സരം സീസണ്‍ ടുവില്‍ പങ്കെടുത്തത്.