പുഴ സംരക്ഷണത്തിനായി ഒരു നാടൊന്നാകെ കൈകോർക്കുന്നു. മലപ്പുറം ചോക്കാട് കെട്ടുങ്ങൽ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പരിയങ്ങാട് പുഴ സംരക്ഷിക്കാൻ കൂട്ടായ്മ രൂപീകരിച്ചത്.
കരുവാരക്കുണ്ട്,കാളികാവ് ,ചോക്കാട് പഞ്ചായത്തുകളിലാണ് പരിയങ്ങാട് പുഴയോരം വ്യാപകമായി കൈയേറിയിരിക്കുന്നത്. 60 മീറ്റർ വീതിയിൽ ഒഴുകിയ പുഴയിപ്പോൾ കൈയേറ്റം കാരണം 30 മീറ്ററിൽ താഴെയെത്തി. അധികൃതരുടെ സഹായത്തോടെയാണ് ഈ കൈയേറ്റങ്ങൾ നടക്കുന്നത്.ഈ സാഹചര്യത്തിലാണ് കൈയേറ്റത്തിനെതിരെ ജനകീയ സമിതി കൂട്ടായ്മ രൂപീകരിച്ചത്.പ്രദേശത്തെ യുവാക്കളും കോസ്മോസ് ക്ലബ് അംഗങ്ങളുമാണ് ഈ കൂട്ടായ്മയിലുള്ളത്
ജില്ലയുടെ മലയോര പഞ്ചയത്തുകളിലെ നിരവധി കുടിവെള്ള പദ്ധതികളുടെ ആശ്രയം കൂടിയാണ് ഈ പുഴ.കൈയേറ്റംവ്യാപിച്ച് പുഴ ഇല്ലാതാവുന്നതോടെ കുടിവെള്ള പദ്ധതികളും പ്രതിസന്ധിയിലാകും.
പുഴ കൈയേറിയതായി പഞ്ചായത്തുകൾ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.എന്നിട്ടും തിരിച്ചുപിടിക്കാനാവശ്യമായ നടപടിയുണ്ടായില്ല.വലിയ രീതിയിലുള്ള പ്രതിഷേധമാണ് ജനങ്ങളുടെ ഭാഗത്തുനിന്ന് ഉയരുന്നത്.