തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സ്വകാര്യ വ്യക്തി കൈവശംവെച്ച ആറ് ഏക്കറോളം സർക്കാർ ഭൂമി റവന്യൂ അധികൃതർ പിടിച്ചെടുത്തു. കുത്തക പാട്ടത്തിന്റെ പേരിൽ കാലങ്ങളായി കൈവശംവെച്ചിരുന്ന ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്.
നെയ്യാർ ഡാം അക്വേറിയത്തിന് സമീപത്തെ ആറ് എക്കർ ഭൂമിയാണ് കാട്ടാക്കട തഹസിൽദാരുടെ നേതൃത്വത്തിൽ തിരികെ പിടിച്ചത്.റവന്യൂ വകുപ്പിന്റെ നാലേക്കർ എൺപത്തിയൊൻപത് സെന്റും ഇറിഗേഷൻ വകുപ്പിന്റെ ഒന്നേകാൽ ഏക്കറുമാണ് സർക്കാരിലേയ്ക്ക് തിരികെയെത്തിച്ചത്. കഴിഞ്ഞ ഏപ്രിലിൽ ഭൂമി റവന്യൂ വകുപ്പ് തിരികെപിടിച്ച് ബോർഡ് സ്ഥാപിച്ചെങ്കിലും ഭൂമിയുടെ അവകാശം ഉന്നയിച്ച് കാട്ടാക്കട സ്വദേശിയായ ബേബി പണിക്കർ കോടതിയെ സമീപിച്ചതോടെ ഭൂമി കണ്ടുകെട്ടിന്ന നടപടികൾ നിർത്തിവെച്ചു. തുടർന്ന് ലാൻ്് റവന്യൂ കമ്മിഷന്റെ സഹായത്തോടെ നടപടികളുമായി മുന്നോട്ട് പോകാൻ കോടതി ഉത്തരവിട്ടതോടെ എല്ലാം വേഗത്തിലായി.
റവന്യൂ ഉദ്യോഗസ്ഥരുടെയും നെയ്യാർ ഡാം ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനിയറുടെയും നേതൃത്വത്തിലായിരുന്നു നടപടികൾ.