ദിലീപ് സിനിമാ സംഘടന വെട്ടിനിരത്തിയതില്‍ ഒരിക്കലും വൈരാഗ്യമൊന്നുമില്ലെന്ന് ലിബര്‍ട്ടി ബഷീര്‍. അറസ്റ്റിന്റെ തലേ ദിവസം വരെ സംസാരിച്ചിരുന്ന വ്യക്തിയാണ്. ചാനല്‍ ചര്‍ച്ചകളില്‍ മൂന്നുമാസം ദിലീപിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. ദിലീപ് ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് മോശമായി പറഞ്ഞതുമുതലാണ് താന്‍ ഇടപെട്ടത്. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ആളെ നോക്കി തിരഞ്ഞെടുക്കണമെന്നാണ് ദിലീപ് നടിക്ക് നല്‍കിയ ഉപദേശം. അല്ലെങ്കില്‍ ഇങ്ങനെയുള്ള അനുഭവമുണ്ടാകുമെന്നാണ് ദിലീപ് അന്ന് മോശമായി പറഞ്ഞത്. സുനിയുമായി നടിക്ക് അടുപ്പമുണ്ടെന്ന രീതില്‍ ദിലീപ് പറഞ്ഞത് മുതലാണ് താന്‍ ഇടപെട്ടുതുടങ്ങിയതെന്നും ലിബര്‍ട്ടി ബഷീര്‍ മനോരമ ന്യൂസ് കൗണ്ടര്‍ പോയന്റില്‍ പറഞ്ഞു.
ഇപ്പോള്‍ തനിക്ക് അതേ ചോദ്യം തന്നെയാണ് ദിലീപിനോട് ചോദിക്കാനുള്ളത്. ക്വട്ടേഷന്‍ കൊടുത്തെന്നിരിക്കട്ടെ, ഈ തലയ്ക്കു വെളിവില്ലാത്തവര്‍ക്ക് ക്വട്ടേഷന്‍ കൊടുക്കുമ്പോള്‍ ഇതായിരിക്കും അനുഭവമുണ്ടാവുക. ഇത്തരത്തിലുള്ള സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ദിലീപ് ശ്രദ്ധിക്കണമായിരുന്നു. ആ കുട്ടിയോട് ദിലീപ് പറഞ്ഞ ഉപദേശമാണ് താന്‍ ഇപ്പോള്‍ ദിലീപിന് കൊടുക്കുന്നതെന്നും ലിബര്‍ട്ടി ബഷീര്‍.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പങ്കിനെ പറ്റി അന്വേഷിക്കുന്ന പൊലീസ് ഇരുട്ടില്‍ തപ്പുകയാണെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ് കൗണ്ടര്‍ പോയന്റില്‍ ആരോപിച്ചു. സദ്ദാം ഹുസൈനെപ്പോലെ, ഏകാധിപതിയെപ്പോലെ കേരളത്തിലെ തിയറ്ററുകളുടെ സംഘടനയെ കൈപ്പിടിയിലൊതുക്കിയരുന്ന ലിബര്‍ട്ടി ബഷീറിനെ വെട്ടിനിരത്തി ദിലീപ് പുതിയൊരു സംഘടന ഉണ്ടാക്കിയതിന്റെ പകയാണ് കാവ്യയടക്കം വീട്ടിലിരിക്കുന്നവരെ വരെ ഇങ്ങനെ പറഞ്ഞ് ലിബര്‍ട്ടി ബഷീര്‍ വ്യക്തിഹത്യ നടത്തുന്നതെന്ന് ശാന്തിവിള ദിനേശ് മനോരമ ന്യൂസ് കൗണ്ടര്‍ പോയന്റില്‍ ആരോപിച്ചു.