വിഴുങ്ങിയ സ്വർണവുമായി കഴിഞ്ഞ നാലു ദിവസമായി കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ജീവനക്കാരനെ ചുറ്റിച്ച യുവിവിന്റെ വയറ്റിലുണ്ടായിരുന്നു സ്വർണം പുറത്തുവന്നു. അടുത്ത കാലത്തിറങ്ങിയ തൊണ്ടിമുതലും ദൃക്സാക്ഷിയുമെന്ന സിനിമയിലെ കഥക്ക് സമാനമായ രംഗങ്ങളാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ അരങ്ങേറിയത്.
അബുദാബിയിൽ നിന്നെത്തിയ യാത്രക്കാരൻ കോഴിക്കോട് കൊടുവളളി സ്വദേശി നവാസിന്റെ വയറ്റിലെ സ്വർണഉരുണ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ട് നാലു ദിവസമായി. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് പണി പതിനെട്ടും നോക്കി. അവസാനം തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ രംഗങ്ങൾക്ക് പകരം പ്രത്യേക ശുചിമുറി തന്നെ ഒരുക്കി കാത്തിരുന്നു.
നാലാമത്തെ ദിവസമാണ് ഏഴ് സ്വർണ ഉരുളകൾ ലഭിച്ചത്. ഇതോടെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കാത്തിരുപ്പിന് വിരാമമായി. ഏഴ് ഉരുളകളായി 346 ഗ്രാം സ്വർണമാണ് ആകെയുണ്ടായിരുന്നത്. ശസ്ത്രക്രീയ നടത്തിയ വയറ്റിലുളള സ്വർണം പുറത്തെടുക്കാനുളള നീക്കത്തിനിടെയാണ് സ്വർണ ഉരുളകൾ പുറത്തുവന്നത്. സ്വർണം വിഴുങ്ങിയതു മൂലം പ്രതിക്കുണ്ടായ ആരോഗ്യപ്രശ്നങ്ങൾ പരിശോധിച്ച ശേഷം കേസ് നടപടികൾ തുടരും.