കരിപ്പൂർ വിമാനത്താവളത്തിൽ മൂന്നര കിലോ സ്വർണവുമായി യാത്രക്കാരൻ ഡി.ആർ.ഐയുടെ പിടിയിലായി. എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബുദാബിയിൽ നിന്നെത്തിയ യാത്രക്കാരൻ കോഴിക്കോട് കുന്നമംഗലം സ്വദേശി തൂവപ്പറമ്പിൽ ഷബീറാണ് പിടിയിലായത്. ഡ്രില്ലിങ് യന്ത്രത്തിന്റെ രൂപത്തിലാണ് കടത്താൻ ശ്രമിച്ചത്. കോഴിക്കോട് ഡി.ആർ.ഐ അസിസ്റ്റന്‍റ് കമ്മിഷണർ ശബരിഷ് പിള്ളയുടെ നേത്യത്വത്തിലുള്ള സംഘമാണ് സ്വർണക്കടത്ത് കണ്ടെത്തിയത്.

Advertisement