റേഷൻ വിതരണത്തിന് കേന്ദ്രം അനുവദിച്ച അരിയും ഭക്ഷ്യ ധാന്യങ്ങളും മറിച്ചുവിറ്റെന്ന പരാതിയിൽ എഫ്സിെഎ ഉദ്യോഗസ്ഥരുടെ വീടുകളിലും ഒാഫീസുകളിലും സിബിെഎ പരിശോധന. മലബാർ മേഖലയിലെ വിവിധ എഫ്സിെഎ ഡിപ്പോകൾ കേന്ദ്രീകരിച്ചാണ് ക്രമക്കേട് നടന്നത്. ഗോഡൗണുകളുടെ നവീകരണ കരാറുകളിലെ ക്രമക്കേടും സിബിെഎ അന്വേഷിക്കുന്നു. ഫുഡ് കോർപ്പറേഷൻ ഒാഫ് ഇന്ത്യയുടെ തിക്കോടി , അങ്ങാടിപ്പുറം, മീനങ്ങാട് , കോഴിക്കോട് , പാലക്കാട് ഡിപ്പോകൾ കേന്ദ്രീകരിച്ച് ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിൽ ക്രമക്കേടുണ്ടെന്നാണ് സിബിെഎയ്കക്ക് ലഭിച്ച പരാതി.
ഇതിനെ സാധൂകരിക്കുന്നതാണ് കഴിഞ്ഞ മെയ് മാസത്തിൽ തിക്കോടി ഗോഡൗണിൽ നിന്ന് മീനങ്ങാടിയിലേക്ക് 205 ചാക്ക് അരിയുമായി പോയ ലോറി കാണാതായ സംഭവം. കഴിഞ്ഞ രണ്ടരവർഷത്തിനെ അൻപതു ലക്ഷം രൂപയുടെ ഭക്ഷ്യവസ്തുക്കൾ ഉദ്യോഗസ്ഥർ മറിച്ചുവിറ്റെന്നാണ് സൂചന. ഇതുപ്രകാരമാണ് സിബിെഎ േകസ് റജിസ്റ്റർ ചെയ്ത് തെളിവെടുപ്പ് നടത്തിയത്. എഫ്സിെഎ കോഴിക്കോട് ഏരിയാ മാനേജർ ജയപ്രകാശിന്റെ പാലക്കാട് ഒലവക്കോട്ടെ വീട്ടിലും , അസി. മാനേജർ ഗിരീഷ് , മീനങ്ങാടി ഡിപ്പോ മാനേജർ രാധാകൃഷ്ണൻ എന്നിവരുടെ വസതികളിലും പരിശോധന നടന്നു.
ക്രമക്കേട് സാധൂകരിക്കുന്ന രേഖകൾ സിബിെഎയ്ക്ക് ലഭിച്ചെന്നാണ് സൂചന. മാത്രമല്ല കോഴിക്കോട് , അങ്ങാടിപ്പുറം ഡിപ്പോ നവീകരണത്തിന്റെ കരാർ നടപടികളിലും ആക്ഷേപമുണ്്. ചില ഉദ്യോഗസ്ഥർക്ക് അനർഹമായി ഉയർന്നപദവികളുടെ അധികചുമതല നൽകിയതും അന്വേഷണവിധേയമാണ്. സിബിെഎ കൊച്ചി യൂണിറ്റാണ് പരിശോധന നടത്തിയത്.