തമിഴ് സിനിമാലോകത്തെ മുടിചൂടാമന്നനായ രജനികാന്തിന്റെ അണ്ണാമലൈ പുറത്തിറങ്ങിയിട്ട് 25 വര്‍ഷം പിന്നിടുന്നു. സ്റ്റെലായും മാസായും ക്ലാസായും രജനി നിറഞ്ഞാടിയപ്പോള്‍ ആരാധകരും അണ്ണാമലൈയെ നെഞ്ചിലേറ്റി.
ഇൗ പാട്ടും തമിഴന്റെ ആത്മാവ് തൊട്ട വരികളും ചെന്ന് പതിച്ചത് സിനിമാ പ്രേമികളുടെ നെഞ്ചിടിപ്പിലേക്കാണ്. നടപ്പിലും നോക്കിലും വാക്കിലും രജനിരവം തന്നെയായിരുന്നു അണ്ണാമലൈ. 1992 ല്‍ പുറത്തിറങ്ങിയ ചിത്രം പ്രക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.
രജനിയെ ആരാധകര്‍ എങ്ങനെ കാണാന്‍ ആഗ്രഹിച്ചുവോ അതിനോട് നൂറ് ശതമാനം നീതിപുലര്‍ത്തി ഇൗ സുരേഷ്കൃഷ്ണ ചിത്രം. ഖുശ്ബുവും ശരത്ത് ബാബുവും മനോരമയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി. വൈരമുത്തുവിന്റെ വരികള്‍ക്ക് ഇൗണം പകര്‍ന്നതാകട്ടെ ദേവയായിരുന്നു. ദേവ രജനി കൂട്ടുകെട്ടിലെ ആദ്യ ചിത്രം.
രജനി മാനറിസങ്ങളും ആക്ഷനും ചടുലസംഭാഷണങ്ങളും കൊണ്ട് അണ്ണാമലൈ ഒാടിക്കയറിയത് എക്കാലത്തെയും വലിയ ഹിറ്റിലേക്ക്. 25 വര്‍ഷ·ങ്ങള്‍ക്കിപ്പുറവും എന്ന ക്ലാസ് മാസ് ഡയലോഗ് ഇന്നും ആവേശത്തോടെ ആരാധകര്‍ എറ്റെടുക്കുന്നു.