നാടകവേദിയിൽ പുത്തൻ അനുഭവമായ ഖസാക്കിന്റെ ഇതിഹാസത്തിനുശേഷം ദീപൻ ശിവരാമൻ സംവിധാനംചെയ്യുന്ന ' ദ കാബിനറ്റ് ഒാഫ് ഡോ. കാലിഗരി' ഇന്ന് അരങ്ങിലേക്ക്. തൃശൂരിലെ സംഗീത നാടക അക്കാദമിയിൽ ഇന്നും നാളെയും വൈകിട്ടാണ് പ്രദര്‍ശനം. വിവിധ കലാകാരന്മാര്‍ക്ക് പുറമെ ചലച്ചിത്രസംവിധായകനും നിര്‍മാതാവും നടനുമായ പ്രകാശ് ബാരെയും നാടകത്തില്‍ അഭിനയിക്കുന്നുണ്ട്.
ദ കാബിനറ്റ് ഒാഫ് ഡോ. കാലിഗരി. 1920ല്‍ ഇതേപേരില്‍ നിര്‍മിച്ച ജര്‍മന്‍ സിനിമയുടെ രംഗഭാഷ്യം. ജര്‍മന്‍ സിനിമയില്‍ നാഴികക്കല്ലായ ഇതിവൃത്തം പരമ്പരാഗത നാടകസങ്കേതങ്ങളില്‍ അല്‍പം പൊളിച്ചെഴുത്തോടെയാണ് ദീപന്‍ ശിവരാന്‍ അരങ്ങിലെത്തിക്കുന്നത്. ഫാഷിസവും ഏകാധിപത്യവും വ്യക്തികളെ എങ്ങനെ ദുഷിപ്പിക്കുന്നുവെന്നതിന്‍റെ തുറന്നാവിഷ്ക്കാരമാണ് നാടകം.
ദല്‍ഹി ആസ്ഥാനമായ പെര്‍ഫോര്‍മന്‍സ് ആര്‍ട്ട് കലക്്ടീവും ബെംഗളൂരുവിലെ ബ്ളൂ ഒാഷ്യന്‍ തിയറ്ററും നിര്‍മിക്കുന്ന ദ കാബിനറ്റ് ഒാഫ് ഡോ. കാലിഗരിയില്‍ ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളില്‍നിന്നുള്ള കലാകാരന്മാര്‍ അഭിനയിക്കുന്നു.