നടന്‍ തിലകന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അക്ഷരജ്വാല നാടകസമിതിയുടെ ആറാമത് നാടകം അരങ്ങിലേക്ക്. മാവോയിസ്റ്റ് വെടിവെയ്പ്പും മറ്റ് സാമൂഹികവിഷയങ്ങളുമാണ് നാടകത്തിന്റെ പ്രമേയം. അവസാന റിഹേഷ്സല്‍ അമ്പലപ്പുഴയില്‍ നടന്നു
സിനിമാക്കാരുടെ വിലക്കില്‍പ്പെട്ട് പുറത്തുനില്‍ക്കേണ്ടിവന്ന കാലത്താണ് അന്തരിച്ച നടന്‍ തിലകന്റെ നേതൃത്വത്തില്‍ അമ്പലപ്പുഴയില്‍ അക്ഷരജ്വാല പിറവികൊണ്ടത്. ആദ്യനാടകമായ ഇതോ ദൈവത്തിന്റെ നാട് നാടകത്തിലേക്കുള്ള തിലകന്റെ തിരിച്ചുവരവുകൂടിയായിരുന്നു. ഈ സമിതിയുടെ ആറാമത്തെ നാടകമാണ് മാടമ്പനിയും മക്കളും
മാവോയിസ്റ്റ് ഏറ്റുമുട്ടല്‍, നാടകം രാഷ്ട്രീയമായി ചര്‍ച്ചചെയ്യുന്നുണ്ട്. ഫ്രാന്‍സിസ്. ടി.മാവേലിക്കരയാണ് രചന. വല്‍സന്‍ നിസരിയാണ് നാടകം സംവിധാനം ചെയ്തിരിക്കുന്നത്
ഉണ്ണിയാര്‍ച്ച, വിശ്വസിച്ചാലും ഇല്ലെങ്കിലും, മുമ്പെ പറക്കുന്ന പക്ഷികള്‍, നാടകമേ ഉലകം എന്നവയായിരുന്നു സമിതിയുടെ മുന്‍കാല നാടകങ്ങള്‍