വില്യം ഷേക്സ്പിയറിന്റെ ദി ടെപംസ്റ്റ് നാടകം മാന്ത്രികനാടകമാക്കി ഗോപിനാഥ് മുതുകാട്. തിരുവനന്തപുരം മാജിക് പ്ലാനറ്റിലാണ് സാഹിത്യവും ഇന്ദ്രജാലവും ഒരുമിച്ചത്. കുട്ടികളിൽ സാഹിത്യാഭിരുചി വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഡ്രാമാജിക് എന്ന പുതിയരീതി ആവിഷ്കരിച്ചത്.
ദി ടെംപസ്റ്റ് വായിച്ച് ആസ്വദിക്കുക എളുപ്പമല്ല. അവിടെയാണ് ദൃശ്യത്തിന്റെ സാധ്യത. വെറും ദൃശ്യം മതിയാകില്ല. മാന്ത്രിക ദൃശ്യംതന്നെ വേണം. കാരണം വില്യം ഷേക്സ്പിയറിന്റെ വരികൾക്കിടയിൽ വലിയൊരുലോകം തന്നെ ഉറഞ്ഞുകിടക്കുന്നു. ഇവിടെയാണ് ഇന്ദ്രജാലത്തിന്റെ സാധ്യത തുറക്കുന്നത്
സംഗീതവും അവിടെ അതിന്റേതായ പങ്കുവഹിക്കുന്നു. ലിറ്ററേച്ചർ മാജിക് എന്ന വിഭാഗത്തിൽപ്പെടുന്ന ഡ്രമാജിക്കിന്റെ ദൈർഘ്യം അരമണിക്കൂറാണ്. ടെംപസ്റ്റിനെ ഒന്നുതൊട്ടുപൊകാം എന്നുമാത്രം.