പഠനത്തിന്റെ ഇടവേളകളിൽ കൃഷിക്കിറങ്ങിയ വിദ്യാർഥികൾക്ക് നൂറു മേനി വിളവിന്റെ സന്തോഷം. എറണാകുളം തൃക്കാക്കര ഭാരത് മാതാ കോളജിലെ വിദ്യാർഥികളാണ് ക്യാംപസിലെ തരിശു ഭൂമിയിൽ കൃഷിയിറക്കി നേട്ടം കൊയ്തത്. വിളവെടുപ്പും ക്യാംപസ് ഉൽസവമാക്കി.
ക്യാംപസിലെ തരിശായി കിടന്ന മുപ്പത് സെന്റ് ഭൂമിയിൽ മൂന്നു മാസത്തെ അധ്വാനം കൊണ്ട് വിളയിച്ചെടുത്ത നെല്ലാണ് കുട്ടികൾ കൊയ്തെടുത്തത്. വിദ്യാർഥികളുടെ കൊയ്ത്തുത്സവത്തിന് ആവേശം പകരാൻ സംഗീതവുമായി ഊരാളി ബാൻഡുമെത്തി. കാമ്പസിലെ എം എസ്ഡബ്ല്യു വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിലായിരുന്നു കൃഷിയും കൊയ്ത്തും. വിദ്യാർഥികൾക്ക് പിന്തുണ നൽകാൻ ജില്ലാ കലക്ടറും ജനപ്രതിനിധികളും എത്തിയിരുന്നു.