സാമൂഹ്യസേവനത്തിൽ കർമനിരതരായി ഒരു സംഘം വിദ്യാർഥികൾ. ആറൻമുള കേപ്പ് എൻജിനിയറിങ് കോളജിലെ എൻ.എസ്.എസ് യൂണിറ്റ് വിദ്യാർഥികളാണ് അടൂർ ജനറൽ ആശുപത്രിയിൽ മാതൃകപ്രവർത്തനം നടത്തുന്നത്.
പഴയ ആശുപത്രികെട്ടിടത്തിന്റെ പുനരുദ്ധരണമാണ് വിദ്യാർഥികൾ ചെയ്യുന്നത്. ഉപയോഗ്യശൂന്യമായികിടന്ന കെട്ടിടത്തിൽ ഫാർമസി, അത്യാഹിതവിഭാഗം എന്നിവ പ്രവർത്തിപ്പിക്കാൻ കഴിയുന്ന തരത്തിലാണ് പുനരുദ്ധാരണം. കെട്ടിടത്തിന്റെ ജനലുകളം വാതിലുകളും മാറ്റിസ്ഥാപിക്കുന്നത് വിദ്യാർഥികളാണ്. വയറിങ്, വൈദ്യുത ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ ചെയ്യുന്നതും വിദ്യാർഥികൾ തന്നെ. പെയിറ്റിങ്, ശുചികരണ പ്രവർത്തികൾക്കും വിദ്യാർഥികൾ നേതൃത്വം നൽകുന്നു.
എൻ.എസ്.എസ് യൂണറ്റിലെ 50അംഗങ്ങളാണ് പ്രവർത്തനത്തിലുള്ളത്. വിദ്യാർഥികൾക്ക് പിന്തുണയുമായി യുവജനകമ്മിഷൻ അധ്യക്ഷ ചിന്ത ജെറോം ഉൾപ്പെടെയുള്ളവരെത്തി.