പാറമടയുടെ പ്രവർത്തനം ഭീഷണിയായതോടെ സ്ഥലമൊഴിഞ്ഞ് വാടകവീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ് പത്തനംതിട്ട പ്രമാടം പഞ്ചായത്തിലെ വള്ളിക്കോട് കോട്ടയത്തുള്ള ഒരുകുടുംബം. വീടുനിർമിക്കാനായി തറകെട്ടിയെങ്കിലും പണിപൂർത്തിയാക്കാനായില്ല. പരാതികളേറെ നല്‍കിയിട്ടും ഒരു പരിഹാരവുമുണ്ടായില്ലെന്നാണ് കുടുംബത്തിന്‍റെ പരാതി
പാറമടയുടെ പ്രവർത്തനം ജീവിതം ദുസഹമാക്കുമെന്നു മനസിലായപ്പോൾ വീടുപണി ഇവിടെയവസാനിച്ചു. തൊട്ടടുത്തപാറമടയിൽ പാറപൊട്ടിക്കുമ്പോൾ കല്ലുകൾ തെറിച്ചതനെതുടർന്ന് പണിക്കാർ പണിനിർത്തി പോയി.
പാറമടമൂലമുണ്ടാകുന്ന അപകടംവിവരിച്ച് പലരേയും പരാതിയുമായി സമീപിച്ചു. വി. കോട്ടയം വില്ലേജ് ഓഫീസർ പാറമടയുടെ പ്രവർത്തനം താമസക്കാർക്ക് ഭീഷണിയാണെന്ന് കഴിഞ്ഞവർഷം റിപ്പോർട്ട് നൽകിയിട്ടും ഒരുനടപടിയുമുണ്ടായില്ല. മലിനജലം പുരയിടങ്ങളിലെ കിണറിൽ നിറയുന്നുവെന്നുകാട്ടി ആർ.ഡി.ഓക്കും പരാതിനൽകി. പാറമടയുടെ പ്രവർത്തനത്തിന് ലൈസൻസ് നൽകേണ്ടതില്ലെന്നാണ് പഞ്ചായത്തിന്റെ നിലപാടെന്ന് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ പറയുന്നു.