പത്തനംതിട്ട ജില്ലയിലെ പാലുല്‍പാദനം വര്‍ധിപ്പിക്കുന്നതിന് മൂന്ന് ഡയറി സോണുകള്‍ പ്രഖ്യാപിച്ചു. അന്‍പത് ലക്ഷംരൂപവീതം ഒരോ സോണിലെയും പദ്ധതികള്‍ക്കായി വിനിയോഗിക്കും.
പാലുല്‍പാദനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ചിരിക്കുന്ന ഓരോ ഡയറി സോണുകളിലും അന്‍പത് ലക്ഷംരൂപയുടെ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുക. പറക്കോട്, റാന്നി, മല്ലപ്പള്ളി ബ്ലോക്കുകളിലാണ് സോണ്‍ പ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാരിന്‍റെ സമഗ്ര മൃഗസംരക്ഷണ പദ്ധതിയിലേക്ക് പത്തനംതിട്ട ജില്ലയില്‍നിന്ന് തണ്ണിത്തോട് പഞ്ചായത്തിനെ തിരഞ്ഞെടുത്തു. മൃഗസംരക്ഷണ വകുപ്പും പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
രോഗങ്ങള്‍മൂലം പശുക്കള്‍ നഷ്ടപ്പെട്ട പതിനൊന്നുപേര്‍ക്ക് ദുരന്തനിവാരണ ധനസഹായ പദ്ധതിപ്രകാരം നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കന്നുകുട്ടി പ്രദര്‍ശനം മന്ത്രി പരിശോധിച്ചു. ചടങ്ങില്‍ സംസ്ഥാന മൃഗസംരക്ഷണ അവാര്‍ഡ് ജേതാക്കളെ ആദരിച്ചു.