മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഥമആശ്രമമായ റാന്നി പെരുനാട് ബഥനി ആശ്രമം ശതാബ്ദിയുടെ നിറവിൽ. ശതാബ്ദി ആഘോഷം മങ്കരഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കബാവ ഉദ്ഘാടനം ചെയ്യും.
ശതാബ്ദിയുടെ ഭാഗമായി ആശ്രമത്തിലെ ഓരേക്കർ സ്ഥലത്തായി നിർദ്ധനർക്ക് വീടുവച്ചുനൽകുന്നപദ്ധതി നടപ്പാക്കും. ആഘോഷങ്ങളുടെ ഒരുക്കൾ പൂർത്തിയായതായി ബഥനി ആശ്രമം സുപ്പരീയർ ഫാദർ മത്തായി പറഞ്ഞു.
ശദാബ്ദി ചാരിറ്റിപദ്ധതി മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മിഭായി വിശിഷ്ട അഥിതിയാകും. റാന്നി പെരുനാട് മുണ്ടൻമലയിൽ 1918ലാണ് ആശ്രമം സ്ഥാപിതമായത്. ആത്മീയതക്കൊപ്പം കാർഷിക മേഖലയിൽ ആശ്രമം നൽകുന്ന സേവനങ്ങളും സഹായവും ഓട്ടേറെപ്പേർക്ക് കൈത്താങ്ങാകുന്നു.