മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഥമ ആശ്രമമായ റാന്നി പെരുനാട് ബഥനി ആശ്രമത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി. മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവ പരിപാടി ഉദ്ഘാടനം ചെയ്തു
ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് പെരുനാട് ബഥനി ആശ്രമത്തില്‍ ഒരുക്കിയത്. മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജീവിതത്തിലെ സങ്കീര്‍ണതകളില്‍ നിന്നൊഴിവാക്കാനുള്ള വഴിയാണ് മതവും ആത്മീയതയുമെന്ന് കാതോലിക്കാബാവ പറഞ്ഞു
ശതാബ്ദിയുടെ ഭാഗമായി പ്രഖ്യാപിച്ച കാരുണ്യപദ്ധതികള്‍ മന്ത്രി ജി.സുധാകരന് ഉദ്ഘാടനം ചെയ്തു. ആശ്രമത്തിലെ ഒരേക്കർ സ്ഥലത്ത് നിർധനർക്ക് വീടുവച്ചുനൽകുന്നപദ്ധതിക്കും തുടക്കമായി. റാന്നി പെരുനാട് മുണ്ടൻമലയിൽ 1918ലാണ് ആശ്രമം സ്ഥാപിതമായത്.