പത്തനംതിട്ടയിൽ റോഡ് നന്നാക്കാത്തതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. തടിയൂർ തോണിപ്പുഴറോഡ് ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ഉപരോധിച്ചു.
തടിയൂർ-തോണിപ്പുഴ-കോഴഞ്ചേരി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടുംനടപടി ഉണ്ടാകാത്തതനെതുടർന്നായിരുന്നു പ്രതിഷേധം. നിലവിൽ റോഡ്പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. അധികൃതരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
റോഡ് സഞ്ചാരയോഗ്യമല്ലാത്തതിനാൽ ഇതിലൂടെയുണ്ടായിരുന്ന സ്കൂൾ ബസ് സർവീസ് നിർത്തി. ഇതോടെവിദ്യാർഥികൾ ദുരിതത്തിലുമായി. ഇനിയു ംഅനാസ്ഥതുടർന്നാൽ സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.