നടൻ പൃഥ്വിരാജിനോടുള്ള സാമ്യം കൊണ്ട് സമൂഹ മാധ്യമങ്ങളിലെ താരമാണ് മലപ്പുറം തിരൂർ സ്വദേശി സൂരജ് വാഴംകുന്നത്ത്. സൂരജിന്റെ ഡബ്സ്മാഷ് യൂട്യൂബിൽ രണ്ടുലക്ഷം പേരാണ് കണ്ടത്. യൂട്യൂബിലെ ഈ ഡബ്സ് മാഷ് കണ്ടവരുടെ എണ്ണം പറയുന്നുണ്ട് ഈ യുവാവിന്റെ പ്രശസ്തി. സാക്ഷാൽ
പൃഥ്വിരാജിന്റെ പ്രശസ്തിയുടെ നിഴലിലാണെന്ന് മാത്രം. കാഴ്ച്ചയിലെ സാമ്യത്തിനപ്പുറം നടനോടുള്ള ആരാധനയാണ് ഡബ്സ് മാഷുകൾക്ക് പിന്നിൽ. ഡബ്സ് മാഷ് കണ്ട പൃഥ്വിരാജും കയ്യടിച്ചെന്നാണ് സൂരജിന്റെ അവകാശവാദം.
എന്തായാലും എവിടെ പോയാലും ആരാധകരുണ്ടെന്നാണ് ഈ ചെറുപ്പക്കാരൻ പറയുന്നത്. ഒപ്പം നിന്ന് സെൽഫിയെടുക്കാൻ തിരക്കാണത്രെ. ഇങ്ങിനെയൊക്കെയാണെങ്കിലും പൃഥ്വിരാജിനെ പോലെ വലിയൊരു നടനാകണമെന്നാണ് സൂരജിന്റെ ആഗ്രഹം.