എല്ലാവരുടേയും ബോഡി സ്ട്രക്ച്ചര്‍ സമാനമാകില്ല ഒരിക്കലും, അതൊരു യാഥാര്‍ത്ഥ്യമാണ്. ചിലര്‍ തടിച്ചിരിക്കും, ചിലര്‍ക്ക് സ്വതവേ മെലിഞ്ഞിരിക്കും, എത്ര ഭക്ഷണം കഴിച്ചാലും ഒരു പരിധിക്കപ്പുറം തടിക്കില്ല. അങ്ങനെ ഓരോരുത്തരുടേയും ശരീര ഘടനയും ശൈലിയും എല്ലാം വ്യത്യാസമാണ്. എന്നാല്‍ പലപ്പോഴും ഇത് നല്ലൊരു ശതമാനം പേരും മനസിലാക്കാറില്ല. പെര്‍ഫക്റ്റ് ഫിഗര്‍ വേണമെന്ന ശാഠ്യത്തിലായിരിക്കും അവര്‍. ഇതില്‍ സ്ത്രീയും പുരുഷനും എന്ന വ്യത്യാസമില്ല.
അതുകൊണ്ടുതന്നെ നല്ല ഫിറ്റ് ആയ പങ്കാളികളെ തേടിയാണ് എല്ലാവരും നടക്കാറുള്ളത്. അവിടെ ചിലപ്പോള്‍ സ്വഭാവത്തിനു പോലും പലരും വില കല്‍പ്പിക്കാറില്ല. എന്നാല്‍ ഇവിടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഈ ധാരണകളെയെല്ലാം പൊളിച്ചെഴുതുകയാണ്.
ജാസി എന്നു പേരുള്ള ഇന്‍സ്റ്റഗ്രാം യൂസറാണ്‍ താനും ഭര്‍ത്താവും കൂടി നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്. ബാത്തിങ് സ്യൂട്ടില്‍ പരസ്പരം കൈകോര്‍ത്ത് ബീച്ചില്‍ നില്‍ക്കുന്ന ഫോട്ടോയാണ് പോസ്റ്റ് ചെയ്തത്. വളരെ സ്‌നേഹനിര്‍ഭരമായാണ് ഇരുവരും നില്‍ക്കുന്നതെന്ന് ഫോട്ടോ കണ്ടാല്‍ അറിയാം. അതിനുപരി ഇരുവരുടെയും ശരീര പ്രകൃതി വലിയ സന്ദേശമാണ് നല്‍കുന്നത്. വലിയ വ്യത്യാസമുണ്ട് ഇരുവരുടെയും ശരീര പ്രകൃതി തമ്മില്‍.
പൊതുവെ തോന്നുക ജാസിയുടെ ശരീരം തീരെ മോശവും ഭര്‍ത്താവിന്റെ ശരീരം പെര്‍ഫെക്റ്റുമാണെന്നാണ്. ഈ ഇന്‍ഫീരിയോരിറ്റി കോംപ്ലക്‌സ് ജാസിക്കുണ്ടായിരുന്നു താനും. അതില്‍ നിന്നും മുക്തയാകാന്‍ അവള്‍ ഏറെ പാടുപെട്ടു. അത്തരത്തിലൊരു കുറിപ്പും അവള്‍ ഫോട്ടോക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. ഇത്രയും നാള്‍ എന്തിന് ഈ മനുഷ്യന്‍ എന്റെ ശരീരത്തെ സ്‌നേഹിച്ചു എന്നത് എനിക്കറിയില്ല. ജന്മനാ ഫിറ്റ് ആയ ഒരു മനുഷ്യന് ഇങ്ങനെ സാധിക്കുമോ. എന്നാല്‍ പിന്നീട് ഞാന്‍ തിരിച്ചറിഞ്ഞു എന്റെ ശരീരവും പെര്‍ഫക്റ്റ് ആണെന്ന്. ആ തിരിച്ചറിവില്ലാതെ ഇന്‍ഫീരിയര്‍ ആയി ചിന്തിച്ചതാണ് എന്റെ തെറ്റ്-ജാസി പറയുന്നു.
ജാസിയുടെ പോസ്റ്റിനെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇതിനോടകം തന്നെ 60,000ത്തോളം ലൈക്കുകള്‍ ലഭിച്ചു കഴിഞ്ഞു. നിങ്ങളാണ് മോസ്റ്റ് ബ്യൂട്ടിഫുള്‍ കപ്പിള്‍ എന്നാണ് ആരാധകരുടെ പ്രതികരണം. നമ്മുടെ ശരീരം എന്തായാലും അതിനെ സ്വയം സ്‌നേഹിക്കുക ആദ്യം, അപ്പോള്‍ സന്തോഷം താനേ വരും. വെറുതെ മറ്റുള്ളവരെ നോക്കി താരതമ്യപ്പെടുത്താതെ ഇരിക്കുക. അതാണ് സ്വസ്ഥതയ്ക്കും സംതൃപ്തിക്കും സന്തോഷത്തിനും നല്ലത്-ജാസി പറയുന്നു.