ഓടുന്ന ബസിൽ വച്ച് യുവതിയെ ബലമായി ചുംബിച്ച പ്രാദേശിക ബിജെപി നേതാവായ രവീന്ദ്ര ഭവൻതഡെയെ അറസ്റ്റു ചെയ്തു. പീഡനത്തിന്റെ വകുപ്പു ചുമത്തിയാണ് പൊലീസ് നടപടി. കഴിഞ്ഞ മാസം 27ന് മഹാരാഷ്ട്രയിലെ ഗഡ്ചിറോലി ജില്ലയിൽ ചന്ദ്രപൂരാണ് സംഭവം നടന്നത്.
ഭവൻതഡെ യുവതിയെ ചുംബിക്കുന്നതിന്റെ ദൃശ്യങ്ങൾ ബസിലെ സിസിടിവിയിലാണ് പതിഞ്ഞത്. ഇത് സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. ഇതേത്തുടർന്നാണ് സ്ത്രീ പൊലീസിൽ പരാതി നൽകിയത്. തന്നെ വിവാഹം ചെയ്യാമെന്നും ജോലി വാങ്ങി നൽകാമെന്നും ഭവൻതഡെ ഉറപ്പു നൽകിയിരുന്നതായി യുവതി മൊഴി നൽകി.
2014ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അർമേരി മണ്ഡലത്തിന്റെ ചുമതല ഭവൻതഡെയ്ക്കായിരുന്നു. അതേസമയം, ഭവൻതഡെയെ പാർട്ടിയിൽനിന്ന് പുറത്താക്കിയതാണെന്ന് ബിജെപി നേതാവും ഗഡ്ചിറോലി ലോക്സഭ അംഗവുമായ അശോക് നേതെ പറഞ്ഞു.