മലപ്പുറത്തെ കുറിച്ച് പ്രചരിക്കുന്ന കഥകള്‍ക്ക് ചുട്ടമറുപടിയുമായി മ്യൂസിക്ക് വീഡിയോ. അല്‍ മലപ്പുറം എന്ന പേരിട്ടിരിക്കുന്നത് വിഡിയോ ഇതിനകം ഒന്നരലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. മലപ്പുറം കത്തി, മലപ്പുറത്ത് ബോബ് കിട്ടും തുടങ്ങി കാലങ്ങളായി കേള്‍ക്കുന്ന കഥയ്ക്ക് ചുട്ടമറുപടി നല്‍കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍.
ശക്തമായ പ്രമേയത്തിനൊപ്പം മലപ്പുറത്തിന്‍റെ മനോഹര കാഴ്ചകളാല്‍ സമ്പന്നമാണ് വീഡിയോ. അഷിഖ് അയ്മറാണ് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ഒരു അഷിഖ് അയ്മര്‍ പ്രതിഷേധം എന്ന ടാഗ്ലൈനിലാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ബീഫ് വിഷയത്തിലും നിലപാടറിയിച്ചാണ്
വീഡിയോ അവസാനിക്കുന്നത്. പുറത്ത് വന്ന് ഒരു ദിവസം മാത്രം പിന്നിടുമ്പോള്‍ ഒന്നര ലക്ഷം കാഴ്ചക്കാരെ വിഡിയോ സ്വന്തമാക്കി കഴിഞ്ഞു.