തെന്നിന്ത്യൻ സൂപ്പർ താരത്തിന് പിറന്നാൾ സമ്മാനമായി മൂന്നര കോടിയുടെ ലക്ഷ്വറി കാർ നൽകി പെൺമക്കൾ. തെലുങ്ക് സിനിമയിലെ മെഗാസ്റ്റാർ ബാലകൃഷ്ണയ്ക്കാണ് മക്കളായ ബ്രാഹ്മിണിയും തേജസ്വിനിയും ചേർന്ന് ബെന്റ്ലി സമ്മാനമായി നൽകിയത്. ബാലകൃഷ്ണയുടെ 101–ാമത് ചിത്രം പൈസ വസൂലിന്റെ ഷൂട്ടിങ്ങിനിടെ പോർച്ചുഗലിൽവെച്ചാണ് താരത്തിന് മക്കൾ പിറന്നാൾ സമ്മാനം നൽകിയത്.
ഫോക്സ്‌വാഗണിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടിഷ് വാഹന നിർമാതാക്കളായ ബെന്റ്ലിയുടെ ആഡംബര സെഡാനായ കോണ്ടിനെന്റൽ ഫ്ലൈയിങ് സ്പോറാണ് താരത്തിനായി മക്കൾ നൽകിയത്. ഏകദേശം മൂന്നരക്കോടി രൂപ എക്സ്ഷോറൂം വിലയുള്ള കാറിന് കരുത്ത് പകരുന്നത് 4 ലീറ്റർ പെട്രോൾ എൻജിനാണ്. 500 ബിഎച്ച്പി കരുത്തും 660 എൻഎം ടോർക്കും നൽകും ഈ പെട്രോൾ എൻജിൻ.