ഇടത് -വലതു പക്ഷങ്ങൾക്ക് ജനാധിപത്യത്തിനായി ഒന്നും സംഭാവന ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ എഴുത്തുകാർ മാനവിക പക്ഷത്ത് നിന്ന് എഴുതാൻ തയ്യാറാവണമെന്ന് സാഹിത്യകാരനും വയലാര്‍ അവാര്‍ഡ് ജേതാവുമാ യ യു.കെ. കുമാരന്‍.
ഇന്ത്യയുടെ പുതിയ മാറ്റങ്ങൾ ഭീതിയുണ്ടാക്കുന്നു. ഈ അവസ്ഥയിൽ ഏതു പക്ഷത്തു ചേരണമെന്നത് നിർണായകമാണ്. ഇന്നത്തെ ചുറ്റുപാടില്‍ മൂല്യാധിഷ്ഠിത നിലപാടുകളുള്ള എഴുത്തുകാര്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു.
. ദുബായിൽ പ്രവാസി ഇന്ത്യ സാംസ്കാരിക വിഭാഗം പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വെല്ലുവിളികള്‍ക്കു മുന്നില്‍ എഴുത്തുകാര്‍ കീഴടങ്ങരുത്. തന്റെ എഴുത്ത് പൊതുസമൂഹം ഏതു രീതിയില്‍ സ്വീകരിക്കുന്നു എന്ന് ചിന്തിക്കേണ്ട ഉത്തരവാദിത്തം എഴുത്തുകാരനില്ല.
മനുഷ്യാവകാശങ്ങളെ നിരാകരിക്കുന്ന വലതുപക്ഷത്തെയും ജനപക്ഷത്ത് നിൽക്കാത്ത ഇടതു വിഭാഗത്തെയും ഭയക്കേണ്ടതുണ്ട്. മാനവിക പക്ഷത്തെയാണ് യഥാർഥത്തിൽ ഇടതുപക്ഷമെന്ന് വിളിച്ചിരുന്നത്. മതാന്ധതയും രാഷ്ട്രീയാന്ധതയും ഒരുപോലെ മനുഷ്യാവകാശത്തെ വിസ്മരിക്കുകയാണ് . ജനങ്ങൾക്കൊപ്പം നിൽക്കാത്ത പക്ഷത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സങ്കുചിതരാഷ്ട്രീയം നാടിനെ സംഘർഷഭരിതമാക്കിയപ്പോൾ മതബോധമില്ലായ്മ സാമൂഹിക ജീർണ തയും വളർത്തി. പ്രവാചകന്മാരും യേശു ക്രിസ്തുവും മതങ്ങളും മനുഷ്യാവകാശത്തിനായാണ് നിലയുറപ്പിച്ചത്. ഗാന്ധിജിയും നെഹ്റുവും കാണിച്ച ഉദാത്തമായ പക്വതയാണ് വേണ്ടത്. ജനാധിപത്യപരിസരം വികസ്വരമാകുകയും സംവാദമണ്ഡലങ്ങൾ തുറക്കപ്പെടുകയും വേണം. കേരളം ഒരുപരിധിവരെ പ്രബുദ്ധമാകാൻ കാരണം സംവാദസംസ്കാരവും കൂട്ടായ പ്രവർത്തനങ്ങളുമാണ്. ജനാധിപത്യവും മതേതരത്വവും കൃത്യമായി വിഭാവനം ചെയ്യാൻ ശേഷിയുളള രാഷ്ട്രീയത്തെ പിന്തുണക്കാൻ സാധിക്കണം - യു.കെ.കുമാരൻ പറഞ്ഞു. വയലാര്‍ അവാര്‍ഡു നേടിയ നോവല്‍ ‘തക്ഷന്‍കുന്ന് സ്വരൂപം’ മുമ്പെ കടന്നുപോയ കാലത്തിന്റെ വീണ്ടെടുപ്പാണെന്നും യു.കെ കുമാരന്‍ പറഞ്ഞു
. അന്നത്തെ ആചാരവും വാമൊഴിയുമെല്ലാം വളരെ പഴയതാണ്. നൂറോളം കഥാപാത്രങ്ങളുള്ള നോവല്‍ പകുതി ചരിത്രവും പകുതി കാല്‍പനികവുമാണെന്നും പഴമയുടെ മൂല്യബോധം പുതുതലമുറകളിലേക്ക് കൈമാറുക എന്ന ത്യമാണ് നോവലിലൂടെ ലക്ഷ്യമാക്കിയത്.
. പ്രവാസി ഇന്ത്യ സാംസ്കാരിക വേദി പ്രസിഡ ന്ഡ്റ് അബുല്ലൈസ് എടപ്പാൾ അധ്യക്ഷത വഹിച്ചു. പ്രവാസി ഇന്ത്യ യുഎഇ ജനറല്‍ സെക്രട്ടറി ഇ.കെ. ദിനേശൻ "തക്ഷൻകുന്ന് സ്വരൂപം- രാഷ്ട്രീയവായന" അവതരിപ്പിച്ചു. യു.കെ.കുമാരന് പ്രവാസി ഇന്ത്യയുടെ ഉപഹാരം കേന്ദ്ര പ്രസിഡൻ്റ് അൻവർ വാണിയമ്പലം സമ്മാനിച്ചു. സലിം അയ്യനത്ത്, റോസി, മുഹമ്മദലി വളാഞ്ചേരി, റഫീഖ് മേമുണ്ട , രഞ്ജിത് വാസുദേവന്‍ , പ്രശാന്ത്, ബുനൈസ് കാസിം , പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.