പ്രമുഖ ധനവിനിമയ സ്ഥാപനമായ അല്‍ അന്‍സാരി എക്സ്ചേഞ്ചിന്‍റെ സമ്മര്‍ പ്രമോഷന്‍ ക്യാംപെയിനു തുടക്കമായി. ജൂണ്‍ പതിനഞ്ച് മുതല്‍ ഓഗസ്റ്റ് 14 വരെ നടക്കുന്ന കാംപെയിനില്‍ പത്തു ലക്ഷം ദിര്‍ഹമാണ് ഗ്രാന്‍ഡ് പ്രൈസ്.
അല്‍ അന്‍സാരി ശാഖകളും സേവനങ്ങളും വഴി സാന്പത്തിക ഇടപാടുകള്‍ നടത്തുവന്നവര്‍ക്കാണ് സമ്മാനപദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കുക. നറുക്കെടുപ്പിലൂടെ മെഗാസമ്മാനമായി പത്തു ലക്ഷം ദിര്‍ഹവും ഓരോ ആഴ്ചയും പതിനായിരം ദിര്‍ഹവും സമ്മാനമായി നല്‍കും. ഇതിനു പുറമേ നിസാന്‍ പട്രോള്‍ കാര്‍ സ്വന്തമാക്കുന്നതിനും ഇടപാടുകാര്‍ക്ക് അവസരമുണ്ട്. ഒരാഴ്ചയ്ക്കിടെ രണ്ട് ഇടപാടുകള്‍ നടത്തുന്നവരില്‍ നിന്ന് നറുക്കെടുത്താണ് നിസാന്‍ കാര്‍ നല്‍കുക. ആദ്യദിവസങ്ങളില്‍ തന്നെ മികച്ച പ്രതികരണമാണ് സമ്മര്‍ പ്രമോഷന് ലഭിക്കുന്നത്.
തുടര്‍ച്ചയായ നാലാം വര്‍ഷമാണ് അല്‍ അന്‍സാരി എക്സ്ചേഞ്ച് സമ്മര്‍ പ്രമോഷന്‍ ക്യാംപെയിന്‍ സംഘടിപ്പിക്കുന്നത്.