കണ്ണൂര്‍ വിമാനത്താവളം ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനക്ഷമമാകുമെന്ന് വ്യോമയാനമന്ത്രാലയം. പൂര്ണ്ണസജ്ജമായിട്ടായിരിക്കും പ്രവര്‍ത്തനം തുടങ്ങുന്നതെന്ന് വ്യോമയാന സെക്രട്ടറി രാജിവ് ചൗബേ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതായും വ്യോമയാന സെക്രട്ടറി വ്യക്തമാക്കി. അതേസമയം, കരിപ്പൂര്‍ വിമാനത്താവളം സന്ദര്‍ശിച്ച ഡി.ജി.സി.എയുടെ റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും വ്യോമയാന സെക്രട്ടറി അറിയിച്ചു.
Advertisement