E mail

    Password

    Forgot your password ?

    ×

Last Updated Thursday March 11 2021 10:11 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ആ കരങ്ങൾ നസീറിന്റേതായിരുന്നു

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോട്ടയം∙ അന്ന് ആ മഴയത്ത് നസീറിന്റെ മനസ്സിൽ പെയ്തതു മനുഷ്യസ്നേഹം മാത്രമായിരുന്നു. അതേ, മരണത്തിൽ നിന്നു തിരിച്ചു കൊണ്ടുവരാൻ രോഹിണി എന്ന പിഞ്ചുകുഞ്ഞിനെ ഡോ. സുരേന്ദ്രനെ ഏൽപിച്ചു മടങ്ങിയ കരങ്ങൾ നസീറിന്റേതായിരുന്നു. ഇന്നലത്തെ മനോരമ വാർത്ത കണ്ടു നസീറിന്റെ മനസ്സു നിറഞ്ഞു. 

 അന്നു പിടഞ്ഞ കുരുന്ന്, ഇന്നൊരു താരം

കരുനാഗപ്പള്ളി പാലോലിക്കുളങ്ങരയിലെ റെയിൽവേ പാളത്തിൽ നിന്നു ജീവിതത്തിലേക്കു കൈപിടിച്ചു രക്ഷപ്പെടുത്തിയ പിഞ്ചുകുട്ടി സുഖമായിരിക്കുന്നല്ലോ എന്ന ആനന്ദം. വാർത്ത കൂട്ടുകാർ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. എത്രയോ പേർ ഫോൺ ചെയ്തു. ഓട്ടോ ഡ്രൈവറായ നസീർ ഇപ്പോൾ കോട്ടയത്തു മാർക്കറ്റിൽ താജ് ജുമാ മസ്ജിദിന്റെ ഷോപ്പിങ് കോംപ്ലക്സിലാണു താമസം. 

നസീർ ഓർക്കുകയാണ്: നാലു വർഷം മുൻപ്. രാവിലെ ആറോടെ ഒരു രോഗിയുമായി ഓട്ടോയിൽ ആശുപത്രിയിൽ പോയിട്ടു തിരികെ വരികയായിരുന്നു. പാലോലിക്കുളങ്ങര റെയിൽവേ ഗേറ്റ് അടച്ചിരുന്നു. സിഗ്‌നൽ തെളിഞ്ഞിട്ടും ഗേറ്റ് തുറന്നില്ല. വലിയ മഴ. തിരക്കിയപ്പോഴാണ് അപകടവിവരം അറിയുന്നത്. റെയിൽ പാളത്തിൽ നിന്നു മാറി ഒരു കുട്ടി ചോരവാർന്നു കിടക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ മരിച്ചിട്ടില്ലെന്നു മനസ്സിലായി. ശ്വാസം ഉണ്ട്. 

ആരും രക്ഷപ്പെടുത്താൻ നോക്കുന്നില്ല. ഉടൻ തന്നെ കുട്ടിയെ കോരിയെടുത്തു. മറ്റൊരാളിന്റെ സഹായത്തോടെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ കൊണ്ടുപോയി. ഉടൻ തന്നെ തിരുവനന്തപുരത്തേക്കു കൊണ്ടുപോകാൻ ഡോക്ടർമാർ പറഞ്ഞു. ആംബുലൻസിൽ നീണ്ടകര പാലം കടന്നപ്പോൾ കുട്ടിയുടെ നില ഏറെ വഷളായി. അങ്ങനെ കൊല്ലം ശങ്കേഴ്സ് ആശുപത്രിയിലേക്കു പോയി. സെക്യൂരിറ്റി  പ്രധാന ഡോക്ടറെ വിളിച്ചുകൊണ്ടുവന്നു. ചികിത്സ തുടങ്ങി. വൈകിട്ട് വരെ ആശുപത്രിയുടെ ഐസിയുവിനു മുന്നിൽ ഇരുന്നു. അപ്പോഴേക്കും കുഞ്ഞിന്റെ ബന്ധുക്കൾ എത്തി. ഒന്നര മാസത്തിലധികം കുട്ടി ആശുപത്രിയിൽ കിടന്നു. അതിനിടയിൽ ഒരു തവണ കൂടി ചെന്നു കുട്ടിയെ കണ്ടു. 

ഡോ. എൻ.സുരേന്ദ്രനൊപ്പം രോഹിണി

ഓട്ടത്തിനിടയിൽ പല വഴിക്കായി ജീവിതം. ഓട്ടോ വിറ്റു. ഇപ്പോൾ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം സഹോദരനുമായി ചേർന്നു പഴക്കട നടത്തുകയാണ്. പാട്ടെഴുത്തുകാരനായി. കാരുണ്യപ്രവർത്തനങ്ങളായി. ഇനിയുള്ള കാലം പാട്ടെഴുത്തുകാരനായി അറിയപ്പെടാനാണു താൽപര്യം. നസീർ പാണന്റയ്യത്ത് എന്ന പേരിലാണു പാട്ടുകൾ എഴുതുന്നത്. 

ഇടക്കുളങ്ങര പാണന്റയ്യത്ത് ജമാലുദ്ദീൻ കുഞ്ഞിന്റെയും ഐഷാ ബീവിയുടെയും മകനാണ്. ഭാര്യ: നിസ. കുട്ടികൾ: നിഷാന, നിഷാദ്. (വിദ്യാർഥികൾ).

 

Read More: Kottayam Local News