കരിമരുന്നില്ലാതെ എങ്ങനെ ആഘോഷങ്ങള്‍ ഗംഭീരമാക്കാം എന്നാലോചിച്ച് തലപുകയണ്ട. ഉരുക്കിയ ഇരുമ്പ് ഉപയോഗിച്ച് ആകാശത്ത് വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന പുത്തന്‍ ആശയത്തിന് ചൈനയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ആകാശത്ത് വിസ്മയം പൊട്ടിമുളയ്ക്കുന്നത് കണ്‍നിറയെ കണ്ടാസ്വദിക്കുകയാണ് ഇവര്‍. ഉളളില്‍ ഭയമില്ലാതെ. അപകടസാധ്യതയേറിയ കരിമരുന്ന് ഉപയോഗിക്കാതെ ഉരുക്കിയ ഇരുമ്പു കൊണ്ടാണ് മേളയില്‍ വിസ്മയം തീര്‍ക്കുന്നത്. 30 മിനിറ്റ് നേരം നടന്ന ആകാശവിസ്മയം തീര്‍ക്കാന്‍ ഒരു ടണ്‍ ഇരുമ്പാണ് ഉപയോഗിച്ചത്.
പരിസ്ഥിതി മലീനീകരണവും അപകട സാധ്യതയും കുറഞ്ഞ ഇൗ പുതിയ ആശയത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്