ലോക പ്രശസ്തമായ വാഹന നിർമാതാക്കൾ ആണ് നിസ്സാൻ. നിസ്സാന്റെ വാഹനങ്ങളുടെ ഒരു എൻജിൻ സവിശേഷതയും അതുപോലെ തന്നെ അതിന്റെ സാങ്കേതിക തികവുമൊക്കെയും നമുക്ക് വളരെയധികം അനുഭവിച്ചറിയുന്നു കാര്യമാണ് , ഇവർ ഇന്ത്യയിലെത്തിയിട്ടു കുറച്ചുകാലം ആയി എങ്കിലും ഇവരുടെ എസ് യു വി കളെ ഇവർ ഇന്ത്യയിലവതരിപ്പിച്ചിരിക്കുന്നത് അല്ലെങ്കിൽ കോംപാക്ട് എസ് യു വി കളെ ഇവർ അവതരിപ്പിച്ചിരിക്കുന്നത് ഒരേഒരു വാഹനത്തെയാണ് ടെറാനോ . എന്നാൽ ലോകവിപണികളിൽ ഇവർ നിരവധി എസ് യു വി കളെ അവതരിപ്പിച്ചിട്ടുണ്ട് , പല വാഹനങ്ങൾ വളരെയധികം സാങ്കേതിക തികവിലെത്തിയ വാഹനങ്ങൾ തന്നെയാണ് . ഇരുപത്തിരണ്ടു അധിക ഫീച്ചറുകളുമായി എത്തിയിരിക്കുന്ന പുതിയ നിസ്സാൻ ടെറാനോയുടെ വിശേഷങ്ങളാണ് ഇന്ന് ഫാസ്റ്റ് ട്രാക്കിൽ പരിചയപ്പെടുത്തുന്നത്
പുതിയ ഡേറ്റം റണ്ണിങ് ലാമ്പുകൾ, റീ ഡിസൈൻ ചെയ്ത ബമ്പർ, ക്രോം ചുറ്റോടു കൂടിയ ഫോഗ് ലാമ്പ്, ട്യൂവൽ ടോൺ ഇന്റീരിയർ, ക്രൂസ് കൺട്രോൾ, 7 ഇഞ്ച് ടച്ച് സ്ക്രീൻ നാവിഗേഷൻ, സ്റ്റിയറിങ്ങിലെ പുതിയ ഓഡിയോ, ഫോൺ കൺട്രോള്‍ സ്വിച്ചുകൾ തുടങ്ങി നിരവധി പുതിയ ഫീച്ചറുകളുമായാണ് ടെറാനൊയുടെ വരവ്
എൻജിനുകളിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല. 103 ബിഎച്ച്പി കരുത്തും 145 എൻഎം ടോർക്കുമുള്ള 1.6 ലീറ്റർ പെട്രോൾ എൻജിനും 84 ബിഎച്ച്പി കരുത്തും 200 എൻഎം ടോർക്കുമുള്ള 1.5 ലീറ്റർ ഡീസൽ എൻജിനുമാണ് വാഹനത്തിലുള്ളത്
9.99 ലക്ഷം മുതൽ 14.2 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില