ഒരു വാഹന നിർമാതാവ് നിലവിലുള്ള വാഹനത്തെ പരിഷ്കരിച്ച് ചില മാറ്റങ്ങൾക്കു വിധേയമാക്കി പുതിയവിഭാഗത്തിൽ അവതരിപ്പിക്കുന്ന കാഴ്ച ഇപ്പോൾ കാണുവാൻ കഴിയും. ഹോണ്ട കാർ ഇന്ത്യ ലിമിറ്റഡ് ഇന്ത്യയിൽ ഏറ്റവും അവസാനം അവതരിപ്പിച്ച ഒരു മോഡൽ ഹോണ്ട സിറ്റിയുടെ ഏറ്റവും ലേറ്റസ്റ്റ് വേർഷൻ ആയിരുന്നു , ഇപ്പോൾ അവർ ഡബ്ല്യൂ ആർ-വി എന്ന ഒരു പുതിയ വാഹനത്തെ അവതരിപ്പിച്ചിരിക്കുകയാണ്. സബ് കോംപാക്ട് ക്രോസ്സോവറായ ഈ വാഹനത്തിന്റെ പവാറും പെർഫോമൻസും കൂടാതെ ഈ സെഗ്മെന്റിൽ ഈ വാഹനം എത്രത്തോളം പ്രവർത്തന മികവ് പുലർത്തും എന്ന് മനസിലാക്കുകയാണ് ഈ എപ്പിസോഡിൽ.
വിൻസം റൺഎബോട്ട് വെഹിക്കിൽ എന്നതിന്റെ ചുരുക്കിയെഴുത്താണ് ഡബ്ല്യുആർ-വി, അബർബൻ സ്റ്റൈൽ ഡിസൈനിലെത്തുന്ന പുതിയ മോഡലിൽ യുവാക്കളെ ആകർഷിക്കാൻ പോന്നതെല്ലാം ഉണ്ടെന്നു കമ്പനി അവകാശപ്പെടുന്നു. ക്രോം ഇൻസേർട്ടോടു കൂടിയ വലിയ ഗ്രില്ലുകൾ, സ്പോർട്ടി ഹെഡ്‌ലാമ്പ്, മസ്കുലർ ബോഡി എന്നിവ ഡബ്ല്യുആർ-വിക്കുണ്ട്. കൂടാതെ വാഹനത്തിനു ചുറ്റും കറുത്ത ക്ലാഡിങ്ങുകളും ഡയമണ്ട്-കട്ട് അലോയ് വീലുകളുമുണ്ട്. ഡബ്ല്യുആർ-വിക്ക് ജാസിന്റെ അതേ തരത്തിലുള്ള ഇന്റീരിയറായിരിക്കും
പെട്രോൾ ഡീസൽ എൻജിനുകളുപയോഗിക്കുന്ന കാറിന്റെ 1.2 ലീറ്റർ പെട്രോൾ എൻജിന് 90 ബിഎച്ച്പി കരുത്തും 1.5 ലീറ്റർ ഐ ഡി ടെക് ഡീസൽ എൻജിന് 100 ബിഎച്ച്പി കരുത്തുമുണ്ട്. പെട്രോൾ മോഡലിന് ലീറ്ററിന് 17.5 കിലോമീറ്ററും ഡീസൽ മോഡലിന് 25.5 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.
5.75 ലക്ഷം മുതൽ 10.15 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.