ലോക പ്രശസ്തമാണ് ഫോക്സ്‌വാഗൻ എന്ന ബ്രാൻഡ് , ഈ ബ്രാൻഡ് ഇന്ത്യയിലെത്തിയിട്ടു അധികംകാലമൊന്നും ആയില്ല . എങ്കിലും അവർ പ്രീമിയം സെഗ്മെന്റ് മുതൽ ഹാച് ബാക്ക് വരെയുള്ള വാഹനങ്ങളെ ഇറക്കിയിട്ടുണ്ട് . എന്നാൽ ഇവർ ആദ്യമായിആണ് ഒരു കോംപാക്ട് യൂട്ടിലിറ്റി വാഹനത്തെ അവതരിപ്പിക്കുനത്. ടിഗ്വാൻ എന്ന പേരിൽ ഇവർ അവതരിപ്പിച്ചിരിക്കുന്ന ഒരു കോംപാക്ട് ലക്ഷ്വറി എസ് യു വി യെ ആണ് എന്ന് ഫാസ്റ്റ് ട്രാക്കിലൂടെ പരിചയപെടുന്നത്
പ്രീമിയം എസ് യു വി വിപണിയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ‘ടിഗ്വൻ’ ഫോക്സ്‌വാഗൻ അവതരിപ്പിക്കുന്നത് . ഫോക്സ്‌വാഗന്റെ എംക്യൂബി പ്ലാറ്റ്‌ഫോമി ലാണ് വാഹനത്തെ രൂപകൽപന ചെയ്തിട്ടുള്ളത്. 2 ലീറ്റർ ടിഡിഐ എൻജിൻ ഉപയോഗിക്കുന്ന കാറിന് 141 ബിഎച്ച്പി കരുത്തും 340 എൻഎം ടോർക്കുമുണ്ട്. ഏഴു സ്പീഡ് ട്രിപ്ട്രോണിക് ഡി എസ് ജി ഗീയർബോക്സാണ് വാഹനത്തിനുള്ളത്.
ആറ് എയർബാഗുകൾ, എബിഎസ്, ഇബിഡി, പഞ്ചറാകാത്ത ടയറുകൾ, ഹിൽ ഹോൾഡ് തുടങ്ങിയ സംവിധാനങ്ങൾ വാഹനത്തിനു കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കുന്നു.
സാമാന്യം നല്ല ഉയരവും വലുപ്പമേറിയ വലിയ ഫോക്സ് വാഗൻ ഗ്രില്ലും മദ്യത്തിലായിയുള്ള മുൻഭാഗത്തെ മോടിപിടിപ്പിക്കുന്നു ഡേ ടൈം റണ്ണിങ് ലാംപുകൾ ചേർന്ന വലിപ്പമേറിയ ഹെഡ് ലാംപുകൾ, 18 ഇഞ്ച് കിങ്സ്റ്റൻ അലോയ്, എൽ ഇ ഡി റിയർലാംപ്, ഫോൾഡബിൾ മിററുകൾ. കൂടാതെ അധികമായിയുള്ള ക്രോം ഫിനിഷുകൾ വാഹനത്തെ മനോഹരമാക്കുന്നു.
രണ്ട് വകഭേദങ്ങളിൽ ലഭ്യമാകുന്ന എസ് യു വിക്ക് 27.98 ലക്ഷം മുതൽ 31. 38 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലകൾ