പുതിയ ഓഡി ആർ 8 വി 10 പ്ലസിന്റെ യഥാർത്ഥ പവറും പെർഫോമൻസും അടുത്തറിയുകയാണ് ഇന്ന് ഫാസ്റ്റ് ട്രാക്കിലൂടെ
വേഗതയേറിയ വാഹനങ്ങളിൽ പ്രധാനിയാണ് ഓഡി ആർ 8. രണ്ടുസീറ്റുള്ള രണ്ടു ഡോറുള്ള ഒരു വാഹനം ഓഡി ആർ 8 വി 10 എന്ന വാഹനം നിലവിലെ ഓഡി ആർ 8 ഇനേക്കാൾ പത്തിലമടങ് വേഗതയും കരുതുമില്ല ഒരു മോഡലാണ് . ഔഡിയുടെ റേസിംഗ് വിഭാഗത്തിലാണ് ഈ വാഹനത്തിന്റെ അവതരിപ്പിച്ചിരിക്കുന്നത് .
610 ബിഎച്ച്പിയാണ് എഞ്ചിന് കരുത്ത്, 560 എന്‍.എം ടോര്‍ക്കുമാണ് ശേഷി. 3.2 സെക്കന്‍ഡാണ് പൂജ്യത്തില്‍നിന്ന് 100ല്‍ എത്താന്‍ കരുത്തുറ്റ പുതിയ ആര്‍ 8-ന് വേണ്ടത്. കൂടിയ വേഗം 330 കിലോമീറ്ററാണ്. ക്വാഡ്രോ നാല് വീല്‍ ഡ്രൈവിലായിരിക്കും ആര്‍ 8 പ്ലസ് എത്തുക. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗീയര്‍ ബോക്സാണ് വാഹനത്തിനുള്ളത്. കാഴ്ചയില്‍ സാധാരണ ആര്‍ 8-ല്‍ നിന്ന് വലിയ മാറ്റമില്ലാതെയാണ് V 10 എത്തുന്നത്.
സ്‌പോര്‍ട്ടി ലുക്കില്‍ ഹണികോംബ് റേഡിയേറ്റർ ഫ്രണ്ട് ഗ്രില്‍, മനോഹരമായ അലോയ് വീലുകള്‍ എന്നിവ പുതിയ മോഡലിന്റെ എടുത്തുപറയേണ്ട സവിശേഷതയാണ്. ഫ്‌ളാറ്റ് എല്‍.ഇ.ഡി ഹെഡ്‌ലൈറ്റോ അല്ലെങ്കില്‍ ലേസര്‍ ലൈറ്റിംഗ് ക്ലസ്റ്ററോ വാഹനത്തില്‍ ലഭ്യമാകും. സ്‌പോര്‍ട്ടി ലുക്കിന് പ്രാധാന്യം നല്‍കിയാണ് ഇന്റീരിയലും ഒരുക്കിയിരിക്കുന്നത്. 12.3 ഇഞ്ച് ഓഡി വെര്‍ച്വല്‍ കോക്ക്പിറ്റാണ് ഉള്‍വശത്തെ മുഖ്യ ആകര്‍ഷണം
ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി അലൂമിനിയവും സി.എഫ്.ആര്‍.പി അടക്കമുള്ള മെറ്റീരിയലുകള്‍ ഉപയോഗിച്ചാണ് ബോഡി ഫ്രെയിം നിര്‍മിച്ചിരിക്കുന്നത്. 1240 മില്ലി മീറ്റർ ഉയരവും 4425 മില്ലി മീറ്റര്‍ നീളവും 1940 മില്ലിമീറ്റര്‍ വീതിയുമാണ് വാഹനത്തിനുള്ളത്. മുന്‍ മോഡലിനെക്കാളും വലുപ്പം തോന്നുന്ന രീതിയിലാണ് കാറിന്റെ നിര്‍മാണം. 2.47 കോടി രൂപയായിരിക്കും വാഹനത്തിന് വില.