ബി എം ഡബ്ല്യൂ എന്ന ജർമൻ ആഡംബ വാഹന നിർമാതാക്കളുടെ ഏറ്റവും കൂടുതൽ വിറ്റഴിച്ച വാഹനങ്ങളിൽ ഒന്ന് ഫൈവ് സീരീസ് ആണ്. ഈ ഫൈവ് സീരീസിനെ കുറച്ചുകൂടെ ആഡംബരം കൂട്ടി ഡ്രൈവിംഗ് പ്ലഷർ കൂടുതൽ വർധിപ്പിച്ചുകൊണ്ട് പുതിയതലമുറയിൽ പെട്ട വാഹനത്തെ അവതരിപ്പിച്ചു. ഈ വാഹനനത്തിന്റെ ലോഞ്ച് മുംബൈയിൽ നടന്നു. വർണാഭമായ ചടങ്ങിൽ സച്ചിൻ ടെണ്ടുൽക്കർ ആണ് വാഹനത്തെ പുറത്തിറക്കിയത്
ആഡംബര സവിശേഷത കൂട്ടിയിണക്കിയ ഒരു മോഡലാണ് ഇത്. ഇന്ത്യയിലെ ബിസിനസ് സെഡാനിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച ഒരു മോഡൽ കൂടെയാണ് ഇത്, ചടങ്ങിൽ ബി എം ഡബ്ല്യൂ ഇന്ത്യ പ്രസിഡണ്ട് വിക്രം ഭാവ സന്നിഹിതനായിരുന്നു . ഡ്രൈവർക്കു സഹായകരമാകുന്ന നിരവധി സവിശേഷതകളുമായിആണ് പുത്തൻ ഫൈവ് സീരിസ് എത്തുന്നത് ഏഴ് സീരിസിന് സമാനമായി റിമോട് പാർക്കിംഗ് സംവിധാനം ഇതിൽ ഉൾപ്പെടുത്തി , നിലവിലുള്ള എല്ലാസംവിധാനങ്ങളാക്കും പുറമെയാണ് പുതിയ സംവിധാനം കൂട്ടിയിരിക്കുന്നത് , പ്രധാനമായും നാലുവേരിയന്റുകളാണ് നാല്പതുലക്ഷം മുതൽ എക്സ് ഷോറൂം വില ആരംഭിക്കുന്ന വാഹനം അറുപത്തി ഒന്ന് ലക്ഷത്തിന്റെ എം സ്‌പോർട് വരെ എത്തിനിൽക്കുന്നു
ഡ്രൈവിനോപ്പം യാത്രസുഖവും നൽകുന്ന രീതിയിലാണ് ഇതിന്റെ നിർമാണം , മൂന്ന് ലിറ്റർ ആറു സിലിണ്ടർ ഡീസൽ എൻജിനാണ് 265 എച് പി കരുത്തും 620 എൻഎം ടോർക്കും ഇതു നൽകുന്നു, പൂജ്യത്തിൽ നിന്ന് നൂറു കിലോമീറ്റർ എത്താൻ 5.7 സെക്കന്റുകളാണ് എടുക്കുന്നത് , പരമാവധി വേഗത 250 km ആണ് .എയിറ്റ് സ്പീഡ് സ്‌റ്റെപ്ട്രോണിക്ക് സ്‌പോർട് ഓട്ടോമാറ്റിക് ട്രാൻസ്മിറ്ററുകളാണ് ഇതിനുള്ളത് , മികച്ചരീതിയിലുള്ള ഡ്രൈവിംഗ് സുഖവും ഈ വാഹനം വാഗ്ദാനം ചെയുന്നു