ആഡംബരവാഹനങ്ങൾ പോലെത്തന്നെ ഇന്ന് എല്ലാവര്ക്കും വളരെ പ്രിയപെട്ടതാണ് സ്പോർട്സ് കാറുകൾ , ഇപ്പോൾ എല്ലാവര്ക്കും അല്പം പവറും വേഗതയും ഒക്കെ എടുത്തുപോകാനാ വാഹനങ്ങളോടാണ് ഏറെ ഇഷ്ടം . അതുമുന്നില്കണ്ട് ഫോർഡ് അവരുടെ ഏറ്റവും പുതിയ സ്പോർട്സ് കാറായ മസ്താങ് ജി ടി അവതരിപ്പിച്ചത് . ഫോർഡ് ഇന്ത്യയിലവതരിപ്പിച്ചിരിക്കുന്ന ഏറ്റവും പവർഫുൾ കാറാണ് ഈ വാഹനം , ഫോർഡിന്റെ മാത്രമല്ല മറ്റു വാഹനങ്ങളായി താരതമ്യപ്പെടുത്തിയാലും നല്ല പവർഫുള്ളായ ഏറ്റവും കൂടിയ എൻജിൻ ഡിസ്പ്ലേസ്‌മെന്റുള്ള ഒരു വാഹനം കൂടിയാണ് ഇത് . ഈ വാഹനത്തെ നമുക്ക് കൂടുതൽ അടുത്തറിയാം ഫാസ്റ്റ് ട്രാക്കിലൂടെ.
അഞ്ചു ലീറ്റർ, വി എയ്റ്റ് എൻജിനോടെയാണു കാർ വിൽപ്പനയ്ക്കെത്തുക; പാഡിൽ ഷിഫ്റ്റർ സഹിതമുള്ള ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണു കാറിന്റെ ട്രാൻസ്മിഷൻ. അഞ്ചു ലീറ്റർ, വി എയ്റ്റ് എൻജിൻ 395.5 ബി എച്ച് പി വരെ കരുത്തും 515 എൻ എം വരെ ടോർക്കുമാണു സൃഷ്ടിക്കുക
സ്വതന്ത്രമായ പിൻ സസ്പെൻഷൻ, എൽ ഇ ഡി സഹിതം എച്ച് ഐ ഡി ഹെഡ്ലാംപ് യൂണിറ്റ്, എൽ ഇ ഡി ഡീറ്റെയ്ൽഡ് ടെയിൽ ലാംപ് ക്ലസ്റ്റർ, ഡ്യുവൽ സോൺ എച്ച് വി എ സി സിസ്റ്റം, ലോഞ്ച് കൺട്രോൾ, ഇലക്ട്രോണിക് ലൈൻ ലോക്ക്, ഡ്രൈവ് മോഡ് സെലക്ടർ, ക്രോസ് ട്രാഫിക് അലെർട്ടോടെ ബ്ലൈൻഡ് സ്പോട്ട് ഇൻഫർമേഷൻ സിസ്റ്റം, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, മഴ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന വൈപ്പർ, മുന്നിൽ ഇരട്ട എയർബാഗ് എന്നിവയൊക്കെ ‘മസ്താങ് ജി ടി’യിലുണ്ട്.
67,77,875 ലക്ഷം രൂപയാണ് മസ്താങ് ജിടിയുടെ എക്സ്ഷോറൂം വില