കരിപ്പൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റിൽ. വേങ്ങര ഇരിങ്ങല്ലൂർ പറങ്ങോടത്ത് സൈതലവി ആണ് അറസ്റ്റിലായത്. പ്രതി സമാനമായ രീതിയില്‍ മറ്റ് പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
സിനിമ നിർമാണ യൂണിറ്റുമായി ബന്ധമുണ്ടെന്നു പറഞ്ഞാണ് സൈതലവി യുവതിയുടെ അമ്മയെ പരിചയപ്പെട്ടത്.രാമനാട്ടുകര സ്വദേശി മാളിയേക്കൽ ഷഹീൻ എന്ന പേരായിരുന്നു പരിചയപ്പെടുമ്പോൾ പറഞ്ഞത്.വിമാനത്താവളത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് മൊറയൂരിലെ വാടക വീട്ടിൽ താമസിപ്പിച്ചു പീഡിപ്പിക്കുകയായിരുന്നു.യുവതിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചതോടെ പ്രതി മുങ്ങി.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മൊറയൂരിലെ വാടക ക്വാട്ടേഴ്സിൽ വച്ച് പ്രതി പിടിയിലായത്.പ്രതിയുടെ സീം കാർഡ് ഒരു യുവതിയുടെ പേരിലുള്ളതാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചതായി കൊണ്ടോട്ടി പൊലിസ് അറിയിച്ചു.