കൊച്ചി വടക്കന്‍ പറവൂരില്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ രണ്ടുയുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. കച്ചേരിപ്പടി സ്വദേശി പ്രമോദ്, നന്ത്യാട്ടുകുന്നം സ്വദേശി മനോജ് എന്നിവരെയാണ് വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പിടികൂടിയത്.
ഒമ്പത് മാസത്തിന് മുമ്പ് മന്നം സ്വദേശിനിയായ വീട്ടമ്മയുമായി നന്ത്യാട്ടുകുന്നം സ്വദേശി മുക്കണ്ണിക്കല്‍ തങ്കച്ചന് എന്ന് വിളിക്കുന്ന മനോജ് അടുപ്പത്തിലാകുകയായിരുന്നു. വിവാഹം കഴിക്കാം എന്ന് പ്രലോഭിപ്പിച്ച് അമ്മൻകോവിൽ റോഡിലുള്ള ഫ്ലാറ്റിൽ മുറി വാടകക്കെടുത്ത് തന്നെ പീഡിപ്പിച്ചെന്നാണ് വീട്ടമ്മയുടെ പരാതി. പീഡനം മൊബൈലില്‍ പകര്‍ത്തി സുഹൃത്തായ പ്രമോദിന് വഴങ്ങാന്‍ പ്രേരിപ്പിച്ചതായും ഇതിനുവഴങ്ങാതിരുന്നതോടെ പീഡനദൃശ്യങ്ങള്‍ കാണിച്ച് ബ്ലാക്ക് മെയില്‍ ചെയ്തിരുന്നതായും വീട്ടമ്മ വീട്ടുകാരെ അറിയിച്ചു. ഇതോടെയാണ് വീട്ടുകാര്‍ നല്കിയ പരാതിയിലാണ് പറവൂര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.
പരാതിയുടെ അടിസ്ഥാനത്തില്‍ മനോജിനെ വിളിച്ചുവരുത്തിയ പൊലീസ് അറസ്റ്റുരേഖപ്പെടുത്തുകയായിരുന്നു. മൊബൈലില്‍ നിന്ന് ദൃശ്യങ്ങളും പൊലീസ് പിടിച്ചെടുത്തു.മനോജിന്റെ സഹായത്തോടെ കൂട്ടുപ്രതി പ്രമോദിനേയും പിടികൂടി. ഇരുവരേയും കോടതി റിമാന്‍ഡു ചെയ്തു.