മഞ്ചേരി കോഴിക്കോട് റൂട്ടിൽ പട്ടർക്കുളത്തിനടുത്തുള്ള ക്വാർട്ടേഴ്സിൽ നിന്ന് അനാരോഗ്യകരമായ സാഹചര്യത്തിൽ 11 കുട്ടികളെ കണ്ടെത്തി. കുട്ടികളുടെ സംരക്ഷണം ചൈൽഡ് വെൽഫെയർ കൗൺസിൽ ഏറ്റെടുത്തു.
11 കുട്ടികളിൽ 2 വയസ്സിനു മുകളിൽ പ്രായമുള്ള 8 പേരെയാണ് ഇപ്പോൾ ഏറ്റെടുത്തത്. മൂന്നു സഹോദരിമാരുടെ കുട്ടികളാണിവർ. ഇവരെ സ്കൂളിൽ വിടാനും വേണ്ടത്ര ആഹാരം നൽകാനും ലൈംഗിക തൊഴിലാളികളായ ഇവരുടെ അമ്മമാർ തയ്യാറല്ലായിരുന്നു. ചിലരുടെ പിതൃത്വം ഏറ്റെടുക്കാൻ ആരുമിതുവരെ തയ്യാറായിട്ടില്ല. മുത്തശ്ശൻ കഞ്ചാവു കേസിലെ പ്രതി. മൂന്ന് കുട്ടികളുടെ പിതാവ് ഇപ്പോൾ കഞ്ചാവ് കേസിൽ ജയിലിലാണ്.
കുട്ടികളുടെ വിദ്യാഭ്യാസവും സംരക്ഷണവും ഉറപ്പാക്കുമെന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ അറിയിച്ചു.